ദു​ബൈ​യി​ൽ കാ​ത്തി​രി​പ്പി​ന് ന​വീ​ന​മാ​യ ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ

ദു​ബൈ: സു​സ്ഥി​ര​വും സു​ര​ക്ഷി​ത​വു​മാ​യ ജീ​വി​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ന​ഗ​ര​മെ​ന്ന നി​ല​യി​ൽ ദു​ൈ​ബ​യു​ടെ പ്ര​തി​ച്ഛാ​യ ഉ​യ​ർ​ത്തു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​മാ​യി ന​വീ​ന​മാ​യ നാ​ല് ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ തു​റ​ന്നു. 1550 ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ക്കു​ന്ന ദു​ബൈ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ‌​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ‌.​ടി‌.​എ) പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണി​ത്.യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം അം​ഗീ​ക​രി​ച്ച നൂ​ത​ന രൂ​പ​ക​ൽ​പ​ന പ്ര​കാ​ര​മാ​ണ് ത​യാ​റാ​ക്കി​യ​ത്. 3-4 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1550 ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ക്കും. പ്ര​ധാ​ന സ്​​റ്റോ​പ്പു​ക​ളി​ലെ ഷെ​ൽ​ട്ട​റു​ക​ളു​ടെ ഒ​രു ഭാ​ഗം എ​യ​ർ​ക​ണ്ടീ​ഷ​ണ്ടാ​യി​രി​ക്കും. മ​റ്റു ഭാ​ഗ​ങ്ങ​ൾ ബ്രാ​ൻ​ഡി​ങ്ങി​നു​ള്ള സ്ഥ​ല​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ബ​സ് നെ​റ്റ്‌​വ​ർ​ക്ക്, ടൈം​ടേ​ബി​ൾ, സേ​വ​ന ആ​വൃ​ത്തി, ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്ക്രീ​നു​ക​ളും ഉ​ണ്ടാ​കും. പാ​ർ​ക്കി​ങ്​ ബൈ​ക്കു​ക​ൾ​ക്കും ടി​ക്ക​റ്റ് വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ​ക്കും ഇ​ട​മു​ണ്ട്.

സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ബി.​ഒ.​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി. ഷെ​ൽ​ട്ട​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ധ​ന​സ​ഹാ​യം നി​ക്ഷേ​പ​ക​ർ വ​ഹി​ക്കു​ക​യും പ​ര​സ്യ​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം 12 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ർ.​ടി.​എ​യു​മാ​യി പ​ങ്കി​ടു​ന്ന​താ​ണ് ക​രാ​ർ. ആ​ർ‌.​ടി‌.​എ​യു​ടെ വ​രു​മാ​നം വൈ​വി​ധ്യ​വ​ത്ക​രി​ക്കു​മെ​ന്നും പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​​െൻറ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​മെ​ന്നും ആ​ർ.​ടി.​എ​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ബോ​ർ​ഡ് ഓ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ ചെ​യ​ർ​മാ​നു​മാ​യ മ​താ​ർ അ​ൽ താ​ഇ​ർ പ​റ​ഞ്ഞു.ആ​ദ്യ ഷെ​ൽ​ട്ട​ർ സ​ത്​​വ റൗ​ണ്ട്എ​ബൗ​ട്ടി​ന് സ​മീ​പ​മാ​ണ്. ഇ​ത് പ്ര​തി​ദി​നം 750 യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കും. ര​ണ്ടാ​മ​ത്തേ​ത് ബു​ർ​ജ് ഖ​ലീ​ഫ ബൊ​ളി​വാ​ർ​ഡി​ന് അ​രി​കി​ലാ​ണ്. പ്ര​തി​ദി​നം 250-750 യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​മു​ണ്ട്. അ​ൽ മു​സ്ത​ക്ബാ​ൽ സ്ട്രീ​റ്റി​ലെ പാ​ർ​ക്ക് ട​വേ​ഴ്സി​ന് സ​മീ​പ​മു​ള്ള മൂ​ന്നാ​മ​ത്തെ ഷെ​ൽ​ട്ട​ർ ദി​വ​സ​വും 100 മു​ത​ൽ 250 പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. എ​മി​റേ​റ്റ്സ് ട​വേ​ഴ്‌​സി​​െൻറ പി​ൻ​ഭാ​ഗ​ത്തു​ള്ള അ​ൽ മു​സ്ത​ക്ബാ​ൽ സ്ട്രീ​റ്റി​ലെ പി​ക്ക് അ​പ്പ് ഡ്രോ​പ്പ്- ഓ​ഫ് സ്​​റ്റോ​പ്പി​ലാ​ണ് നാ​ലാ​മ​ത്തെ ഷെ​ൽ​ട്ട​ർ.

ദു​ബൈ കോ​ഡ് ഫോ​ർ പീ​പ്പി​ൾ ഓ​ഫ് ഡി​റ്റ​ർ​മി​നേ​ഷ​നു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് പു​തി​യ ബ​സ് ഷെ​ൽ​ട്ട​റു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന. എ​ല്ലാ ഷെ​ൽ​ട്ട​റു​ക​ളി​ലും വീ​ൽ​ചെ​യ​ർ ട്രാ​ക്കു​ക​ൾ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. 2020 ഓ​ടെ ദു​ബൈ ന​ഗ​ര​ത്തെ നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​രു​ടെ സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ‘എ​െൻറ സ​മൂ​ഹം ... എ​ല്ലാ​വ​ർ​ക്കു​മു​ള്ള ന​ഗ​രം’​എ​ന്ന സം​രം​ഭ​ത്തി​​െൻറ ഏ​കീ​ക​ര​ണ​വും നി​ശ്ച​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ സ​ന്തോ​ഷം പ​ക​രാ​നു​ള്ള ആ​ർ.​ടി.​എ​യു​ടെ ശ്ര​മ​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യും മ​താ​ർ അ​ൽ താ​ഇ​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - bus shelter-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.