റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ അറബ് വംശജന് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.55ന് റാക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു ദുരന്തത്തിനിടയാക്കിയ അപകടം. അപകടം നടന്നയുടന്‍ ഏഷ്യന്‍വംശജനായ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
ഓപറേഷന് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഷാര്‍ജ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാല് മണിക്കൂറിനുള്ളില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്സാല് അല്‍നഖ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.