ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കത്തോലിക്ക സഭാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
അൽ ബദീഅ് പാലസിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ മതങ്ങളോടുള്ള ആദരവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതത്തിലും ചിന്തകളിലുംപെട്ടവർ ഒത്തുരമയോടെ നല്ല ജീവിതം നയിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യു.എ.ഇയിലും പ്രത്യേകിച്ച് ഷാർജയിലും സേവനമനുഷ്ഠിച്ച കാലത്ത് ഷാർജ ഭരണാധികാരി നൽകിയ എല്ലാ പിന്തുണക്കും പ്രതിനിധി സംഘാംഗം ബിഷപ് പോൾ ഹെൻഡർ നന്ദി പറഞ്ഞു.
പുതുതായി നിയമിതനായ ബിഷപ് പൗലോ മരിനെല്ലി ചുമതലകൾ നിർവഹിക്കുന്നതിലും മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും വിജയിക്കട്ടെയെന്ന് ഷാർജ ഭരണാധികാരി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.