അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ

അഞ്ചു കിലോ കൊക്കെയ്നുമായി പിടിയിൽ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ൽ അ​ഞ്ചു കി​ലോ കൊ​ക്കെ​യ്നു​മാ​യി ര​ണ്ടു പേ​ർ ​പൊ​ലീ​സ്​ പി​ടി​യി​ൽ. ലാ​റ്റി​ൻ, അ​റ​ബ്​ വം​ശ​ജ​രാ​ണ്​ അ​ബൂ​ദ​ബി മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ സേ​ന​യു​ടെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന്​ അ​ബൂ​ദ​ബി മ​യ​ക്കു​മ​രു​ന്ന്, ക്രി​മി​ന​ൽ വി​രു​ദ്ധ സേ​ന ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രു​ടെ​യും നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ എ​മി​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ ര​ണ്ട്​ പേ​രെ​യും പി​ടി​കൂ​ടി​യ​തെ​ന്ന്​ അ​ബൂ​ദ​ബി മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ഡ​യ​റ​ക്ട​റേ​റ്റ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ താ​ഹി​റ ഗ​രീ​ബ്​ അ​ൽ സാ​ഹ്​​രി പ​റ​ഞ്ഞു.

മി​ഡി​ലീ​സ്റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പാ​ര​വും പ്രോ​ത്സാ​ഹ​ന​വും ല​ക്ഷ്യ​മി​ടു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക്​​ ശ​ക്​​ത​മാ​യ തി​രി​ച്ച​ടി​യാ​ണ്​ ര​ണ്ടം​ഗ സം​ഘ​ത്തി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ധു​നി​ക രീ​തി​ക​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം കാ​ര്യ​ക്ഷ​മ​മാ​യും സ​മ​ർ​ഥ​മാ​യും നേ​രി​ടാ​ൻ പൊ​ലീ​സ്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. രാ​ജ്യ​ത്ത്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ ഉ​രു​ക്കു​മു​ഷ്ടി കൊ​ണ്ട്​ നേ​രി​ടും. കൂ​ടാ​തെ ശ​ക്ത​മാ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തു​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും ​ഇ​വ​ർ നേ​രി​ടേ​ണ്ടി വ​രും. സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്​ വ്യാ​പ​നം ത​ട​യാ​ൻ സ​മൂ​ഹ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 8002626 ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ കൈ​മാ​റി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Caught with five kilos of cocaine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.