സി.ബി.എസ്​.ഇ പരീക്ഷകൾ ഇന്ന്​ തുടങ്ങുന്നു: ഗൾഫ്​ മേഖലയിൽ പത്താം ക്ലാസ്​ പരീക്ഷക്ക്​​ 22542 വിദ്യാർഥികൾ 

അബൂദബി: തിങ്കളാഴ്​ച ആരംഭിക്കുന്ന സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷക്ക്​ ഗൾഫ്​ മേഖലയിൽനിന്ന്​ 22542 വിദ്യാർഥികൾ ഹാജരാകും. 
14,694 പേർ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയും എഴുതും. കഴിഞ്ഞ വർഷം 22,993 പേർ പത്താം ക്ലാസ്​ പരീക്ഷക്ക്​ ഗൾഫ്​ മേഖലയിൽനിന്ന്​ അപേക്ഷിച്ചിരുന്നു. ഇത്തവണ 451 പേർ കുറവാണ്​. യു.എ.ഇ സമയം രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പരീക്ഷ. പത്താം ക്ലാസ്​ പരീക്ഷ ഏപ്രിൽ നാലിനും പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ 13നും അവസാനിക്കും.

ഏഴ്​ വർഷങ്ങൾക്ക്​ ശേഷം ഇത്തവണയാണ്​ സി.ബി.എസ്​.ഇ  പത്താം ക്ലാസ്​ പരീക്ഷ നിർബന്ധമാക്കിയത്​. അതിനാൽ ഏറെ പ്രാധാന്യത്തോടെയാണ്​ രക്ഷിതാക്കളും വിദ്യാർഥികളും പരീക്ഷയെ സമീപിക്കുന്നത്​. അതേസമയം, പത്താം ക്ലാസ്​ പരീക്ഷയിൽ വിജയിക്കാൻ എഴുത്ത്​ പരീക്ഷക്കും ഇ​േൻറണൽ പരീക്ഷക്കും കൂടി 33 ശതമാനം മാർക്ക്​ മതിയെന്ന സി.ബി.എസ്​.ഇയുടെ പുതിയ ഉത്തരവ്​ വിദ്യാർഥികൾക്ക്​ ഏറെ ആശ്വാസം നൽകുന്നുണ്ട്​. 
നിബന്ധനയിലെ മാറ്റം ഗൾഫ്​ മേഖലയിലുൾപ്പടെ വിജയ ശതമാനം വർധിക്കാൻ കാരണമാകും.

പത്താം ക്ലാസ്​ ബോർഡ്​ പരീക്ഷ വിജയിക്കാൻ എഴുത്ത്​ പരീക്ഷയിലും ഇ​േൻറണൽ പരീക്ഷയിലും 33 ശതമാനം മാർക്ക്​ വെവ്വേറെ നേടണമെന്ന മാനദണ്ഡത്തിലാണ്​ സി.ബി.എസ്​.ഇ മാറ്റം വരുത്തിയത്​. എന്നാൽ, വൊക്കേഷണൽ വിഷയങ്ങളിൽ 50 മാർക്കിന്​ ഇ​േൻറണൽ പരീക്ഷയും 50 മാർക്കിന്​ എഴുത്ത്​ പരീക്ഷയും ആയതിനാൽ രണ്ടിനും വെവ്വേറെ 33 ശതമാനം മാർക്ക്​ ലഭിക്കണം. മറ്റു വിഷയങ്ങളിൽ 100 മാർക്കി​​​െൻറ പരീക്ഷയിൽ 80 മാർക്ക്​ എഴുത്ത്​ പരീക്ഷക്കും 20 മാർക്ക്​ ഇ​േൻറണൽ പരീക്ഷക്കുമാണ്​. 

Tags:    
News Summary - cbse-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.