മലപ്പുറം സ്വദേശി ഫുജൈറയില്‍ നിര്യാതനായി

ഫുജൈറ: മലപ്പുറം സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ നിര്യാതനായി. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്പതികളുടെ മകൻ സൈഫുദ്ദീന്‍ (37) ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്​സ്​ വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1).

Tags:    
News Summary - Native of Malappuram passed away in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.