ദുബൈ: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ നടത്തിയ സി.സി.എ കപ്പ് ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൺ മത്സരങ്ങൾ പൂർത്തിയായി. ഖിസൈസ് ആപ്പിൾ ഇന്റർനാഷണൽ സ്കൂളിലെ മാസ്റ്റേഴ്സ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന മത്സരത്തിൽ 200ലധികം ടീമുകൾ മാറ്റുരച്ചു. സമാപന ചടങ്ങിൽ സി.സി.എ പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു.
ടൂർണമെന്റ് കൺവീനർ സീൻ ജോഷ്വ, രക്ഷാധികാരി റോയി തോമസ്, സെക്രട്ടറി ജോജി ജോർജ്, ജസ്റ്റിൻ ജോൺ, സുധീഷ് സാമുവൽ, ജിജി ബാബു, പ്രിൻസ് കുരുവിള, സജി ഡേവിഡ്, ജെറോ വർഗീസ് എന്നിവർ സംസാരിച്ചു.
അമിത് ജോർജ്, ജിജോ ജോയ്, ജിനു ജോർജ്, അജി ജോർജ്, സജി എബ്രഹാം, അജോ പൊന്നച്ചൻ, ഷിജോ മാത്യു, ബീബി ബിജു, ആഗി ജസ്റ്റിൻ, ഷൈജ ജിജോ, സുബി സാമുവേൽ എന്നിവർ നേതൃത്വം നൽകി.
മെൻസ് ഡബ്ൾസ് എലൈറ്റ് വിഭാഗം: മുഹമ്മദ് മുവാനിസ്-മുഹമ്മദ് മുനവർ സഖ്യം (ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്).
മിക്സഡ് ഡബ്ൾസ്: അച്യുത് ഇ.പി -അലീന ഖാത്തൂൻ (കണ്ണൂർ യൂനിവേഴ്സിറ്റി, കണ്ണൂർ).
മെൻസ് ഡബ്ൾസ് ഗോൾഡ്: ജുനൈദ് പി.എ-ദീപു വേണുഗോപാൽ (അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്, വള്ളിക്കാവ്).
മെൻസ് ഡബ്ൾസ് സിൽവർ: അബ്ദുൾ ഖാദർ ഹമീദ്-വിപിൻ ചന്ദ്രൻ (എസ്എൻ കോളജ്, നാട്ടിക).
മെൻസ് ഡബ്ൾസ് (40 വയസ്സിന് മുകളിൽ): ഫിലിപ് ഡാനിയൽ-രോഹിത് ഹരിദാസ് (കുസാറ്റ്, കൊച്ചി).
മെൻസ് ഡബ്ൾസ് (50 വയസ്സിന് മുകളിൽ): പ്രഭാകര മേനോൻ-ജെയിംസ് വർഗീസ് (സെൻറ് തോമസ് കോളജ്, കോഴഞ്ചേരി).
അണ്ടർ 13 സിംഗ്ൾസ് (ആൺ): ശ്രീഹരി ബിനീഷ്.
അണ്ടർ 13, അണ്ടർ 15 സിംഗ്ൾസ് (പെൺ): അലക്സിയ എൽസ.
അണ്ടർ 15, 17 സിംഗ്ൾസ് (ആൺ): ആദിത്യ കിരൺ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.