ആഘോഷമായി 'നെസ്​റ്റോ ബേക്കർ ഓഫ് ദി ഇയർ'

വർണ്ണാഭമായ കാഴ്ച കൂട്ടുകളും വെള്ളമൂറുന്ന രുചി വൈവിധ്യങ്ങളുമായി നെസ്​റ്റോ ബേക്കർ ഓഫ് ദി ഇയർ ദുബൈ, ഷാർജ, അജ്‌മാൻ, റാസൽ ഖൈമ റീജിയനുകളിൽ നടന്നു. വിവിധ എമിറേറ്റുകളിൽ നിന്ന്​ നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു.

നാലു ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ ഓരോ എമി​േററ്റ്​സിൽ നിന്നും രണ്ട് വിജയികളെ വീതം തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ മത്സർത്ഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

നെസ്​റ്റോ ഫ്രഷ് ഫെയറി​െൻറ ഭാഗമായി നടന്ന പരിപാടിയിൽ സിനു ചന്ദ്രൻ (ഷെഫ് കൺസൽട്ടൻറ്, സെലിബ്രറ്റി ഷെഫ്), ഷീബ ചെറിയാൻ (ഫുഡ് സ്​റ്റൈലിസ്​റ്റ്​, ഹോം ബേക്കർ), കുഞ്ഞു മുഹമ്മദ് (ഓപ്പറേഷൻ മാനേജർ, നെസ്​റ്റോ ഹോട്ട് ഫുഡ് ആൻഡ് റസ്​റ്റോറൻറ്​) എന്നിവർ വിധി കർത്തകളായി.

നാലു എമിറേറ്റുകളിലെ വിജയികളിൽ നിന്ന്​ ഒരാളെ നെസ്​റ്റോ ബെസ്​റ്റ് ബേക്കർ ഓഫ് ദി ഇയർ 2021 ആയി തെരഞ്ഞെടുക്കും. ബെസ്​റ്റ് ബേക്കറിനുവേണ്ടിയുള്ള വിധി നിർണയവും സമ്മാനദാനവും ശനിയാഴ്ച്ച ദുബൈ നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ ബുർജ് നഹാർ മാളിൽ നടക്കും.

Tags:    
News Summary - Celebrating 'Nesto Baker of the Year'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.