ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ അഞ്ചാമത് സി.എച്ച് രാഷ്ട്രസേവ പുരസ്കാര സമർപ്പണവും സി.എച്ച് അനുസ്മരണ സമ്മേളനവും ഒക്ടോബർ 26ന് ദുബൈയിൽ നടക്കും. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്കാണ് ഈ വർഷത്തെ അവാർഡ്.
പരിപാടിയുടെ വിജയത്തിനായി 101അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി. ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ് അബൂബക്കർ, ഒ.കെ. ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ, ഹംസ പയ്യോളി, ഇസ്മായിൽ ഏറാമല, നാസർ മുല്ലക്കൽ എന്നിവരാണ് രക്ഷാധികാരികൾ.
കെ.പി. മുഹമ്മദ് (ചെയർ.), സയ്യിദ് ജലീൽ മഷ്ഹൂർ (ജന.കൺ.), ഹംസ കാവിൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മീഡിയ സെമിനാർ, സാഹിത്യ മത്സരങ്ങൾ, കായിക മത്സരങ്ങൾ, പൊതുസമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.