ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന

എ​ജു എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം

ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ എ​ജു എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്

ദു​ബൈ: ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ദു​ബൈ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു. എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ യു.​എ.​ഇ​യി​ലു​ള്ള പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം സം​ഘ​ടി​പ്പി​ച്ച​ത്.

എ​ജു എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്-2024 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എം.​വി. അ​ബ്ദു​ൽ കാ​ദ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു​വ മോ​ട്ടി​വേ​റ്റ​ർ ന​സീ​ഫ​ത് ത​സ്‌​നിം അ​സ്‌​ലം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും സ​ര്‍ട്ടി​ഫി​ക്ക​റ്റും ന​ൽ​കി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി. അ​ബൂ​ദ​ബി, ഷാ​ർ​ജ, അ​ജ്‌​മാ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്തു. മു​ന്‍ പ്ര​സി​ഡ​ന്‍റ് ലി​യാ​ഖ​ത്ത​ലി ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ഹാ​തിം ഫാ​റൂ​ഖി​ന്‍റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി ഷ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Chavakkad Association EDU Excellence Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.