റാസല്‍ഖൈമ: മകന് സുഖമില്ലെന്ന കാരണംപറഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട വീട്ടുജോലിക്കാരി തന്നെ കബളിപ്പിച്ച് ദുബൈയില്‍ തങ്ങിയതായി കാണിച്ച് പരാതിപ്പെട്ട സ്പോണ്സര്ക്ക് അനുകൂലമായി റാക് സിവില്‍ കോടതി വിധി. മകന് രോഗബാധിതനെന്ന് കള്ളം പറഞ്ഞ ഏഷ്യന്‍ വീട്ടുജോലിക്കാരി ദുബൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ തങ്ങുകയായിരുന്നു.
വിമാനം പറന്നിട്ടും സ്പോണ്സര്ക്ക് എമിഗ്രേഷനില്നിന്നുള്ള സന്ദേശം വരാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജോലിക്കാരി ദുബൈയില്‍ തന്നെയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് സ്പോണ്സര് ജോലിക്കാരിക്കെതിരെ കേസ് കൊടുത്തു.
വിചാരണക്കൊടുവില്‍ തൊഴില്‍ കരാര്‍ ലംഘിച്ച ജോലിക്കാരി സ്പോണ്സര് വിസക്കായി ചെലവഴിച്ച 4800 ദിര്‍ഹവും കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവിട്ടു. രണ്ട് വര്‍ഷമായി ഏഷ്യന്യുവതി പരാതിക്കാരന്റെ വീട്ടുജോലിക്കാരിയായി നില്‍ക്കുകയാണെന്ന് കോടതി കണ്ടെത്തി. ജോലിക്കാരി തൊഴില്‍ കരാര്‍ പുതുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പുതുക്കിയശേഷം മകന്റെ അസുഖം പറഞ്ഞ് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.