ദുബൈ: വിമാനയാത്രികരുടെ വീട്ടിലെത്തി ചെക് ഇൻ നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്സിെൻറ സംവിധാനം ജൂലൈയിൽ ഉപയോഗിച്ചത് 2500ലേറെ പേർ. വേനൽക്കാല അവധിയിൽ കൂടുതൽ യാത്രക്കാർ എത്തിയതോടെയാണ് നിരവധി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. ദുബൈയിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്കാണ് എമിറേറ്റ്സ് ഈ സേവനം നൽകുന്നത്. െപരുന്നാൾ അവധി ദിനങ്ങളിലെ വാരാന്ത്യത്തിൽ 130 വീടുകളിൽ വരെ എത്തി ചെക് ഇൻ പ്രക്രിയ പൂർത്തിയാക്കി.
ദിവസം 150 ബാഗേജുകൾ വരെ വിമാനത്താവളത്തിൽ എത്തിച്ചു.യാത്രക്കാരുെട ആവശ്യപ്രകാരം ഏജൻറുമാരാണ് വീടുകളിൽ എത്തി പരിശോധനയും ചെക് ഇൻ-ഉം പൂർത്തിയാക്കുന്നത്. ബാഗേജുകൾ തൂക്കം നോക്കി വിമാനത്താവളത്തിൽ എത്തിക്കുകയും ബോർഡിങ് പാസുകൾ നൽകുകയും ചെയ്യും.
ഇതോടെ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് വലിയ കടമ്പകളില്ലാതെ യാത്ര ചെയ്യാൻ കഴിയും. വിമാനസർവിസിന് 24 മണിക്കൂർ മുമ്പു വരെ emirates.com വഴി ബുക്ക് ചെയ്യാം. വിമാനം പുറപ്പെടുന്ന സമയത്തിന് എട്ട് മണിക്കൂർ മുമ്പു വരെ ഹോം ചെക് ഇൻ സേവനം ലഭിക്കും. യാത്രക്ക് മുമ്പുള്ള കോവിഡ് പരിശോധന നടത്താനുള്ള സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.