പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം ചെൽസി മൈതാനത്തിറങ്ങുേമ്പാൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മലയാളിക്കൂട്ടമുണ്ട് ദുബൈയിൽ. ചെൽസി ഞങ്ങളുടെ ഹൃദയമാണെന്ന് ഉറക്കെ പറയുന്ന അവരുടെ പ്രണയം ഒടുവിൽ ചെൽസിയും വരവുവെച്ചിരിക്കുന്നു. ചെൽസിയുടെ ഔദ്യോഗിക സപ്പോർട്ടേഴ്സ് ക്ലബ്ബെന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ് ദുബൈ ബ്ലൂസ് എന്ന മലയാളി ക്ലബിന്. കേരളത്തിൽ ചെൽസിക്ക് ഔദ്യോഗിക ഫാൻസ് ക്ലബ്ബ് ഉണ്ടെങ്കിലും വിദേശരാജ്യത്തെ മലയാളിഫാൻസിന് ആദ്യമായാണ് ചെൽസി ഔദ്യോഗിക പട്ടം നൽകുന്നത്. ക്ലബ്ബ് പ്രവർത്തനം തുടങ്ങി ഒരുവർഷം തികയും മുൻപേ ചെൽസിയുടെ അഫിലിയേഷൻ നേടിയെടുത്തതോടെ കപ്പടിച്ച സന്തോഷത്തിലാണ് ഫാൻ ബോയ്സ്.
ഫുട്ബാളിെൻറ മണ്ണായ മലപ്പുറത്തുനിന്ന് പ്രവാസ ഭൂമിയിലെത്തിയ ജാമിർ വലിയമണ്ണിലിെൻറ നേതൃത്വത്തിലാണ് ചെൽസി ഫാൻസിെൻറ കൂട്ടായ്മ രൂപപ്പെട്ടത്. 750ഓളം മലയാളികൾ അംഗങ്ങളാണ് ഈ ക്ലബ്ബിൽ. 1000 സപ്പോർട്ടേഴ്സ് ക്ലബ്ബിൽ ഇടം നേടി ചെൽസിയോട് കൂടുതൽ അടുക്കുക എന്നതാണ് ലക്ഷ്യം. ചെൽസിയുടെ വെബ്സൈറ്റിൽ ഇവരുടെ വാർത്തകളും വിഡിയോകളുമെല്ലാം കാണാം. ജോലി ചെയ്യാൻ പോലും സമയം തികയാത്ത ഗൾഫ് ജീവിതത്തിനിടയിൽ ഇഷ്ട ക്ലബ്ബിന് വേണ്ടി സമയം കണ്ടെത്തുകയാണിവർ. മാസത്തിലൊരിക്കൽ സൗഹൃദ മത്സരം സംഘടിപ്പിച്ചും ക്വിസ്, പെസ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചും മൈതാനത്തിന് പുറത്ത് ലൈവാണ് ഈ സംഘം. ചെൽസിയുടെ പ്രധാന മത്സരങ്ങൾക്ക് സ്ക്രീൻ പ്രദർശനവുമുണ്ടാകും. ഓരോ മാസവും നിശ്ചിത എണ്ണം അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ അഫിലിയേഷൻ നഷ്ടമാകും.
യു.എ.ഇയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഫാൻസ് ക്ലബ് കൂടിയാണ് ബ്ലൂസ്. 500ൽ കൂടുതൽ അംഗങ്ങളുളള യു.എ.ഇയിലെ ഏക ചെൽസി സപ്പോർട്ടേഴ്സ് ക്ലബും ബ്ലൂസാണ്. മലയാളികളുടെ ഫുട്ബാളിനോടുള്ള സ്നേഹം മനസിലാക്കിയാണ് ചെൽസി അംഗീകാരം നൽകിയതെന്ന് ജാമി പറയുന്നു. 500 സപ്പോർട്ടേഴ്സ് ക്ലബ്ബിൽ ഇടംനേടിയതോടെ ചെൽസി താരങ്ങൾ ഒപ്പിട്ട ജഴ്സി അടക്കം ലഭിക്കും. ഫാൻസിനായി ചെൽസി നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യാം. വിജയിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും ചിലപ്പോൾ കളി കാണാനുള്ള അവസരവും ലഭിക്കും.
1000 ക്ലബ്ബിൽ എത്തുന്നതോടെ ക്ലബ്ബിെൻറ ഇതിഹാസ താരങ്ങളെ ഉൾപെടുത്തി പരിപാടികൾ സംഘടിപ്പിക്കാനും സൗകര്യം ലഭിക്കും. ഈ സീസണിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെൽസി കപ്പടിക്കുമെന്ന പ്രതീക്ഷയിലാണിവർ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ കിരീടമടിച്ചപ്പോൾ ആഘോഷം സഘടിപ്പിച്ചിരുന്നു. ജാമിക്ക് പുറമെ കെവിൻ അനൂപ്, നിഹാസ് മുബാറഖ്, ഫാരിസ് മുഹമ്മദ്, സർജാസ് അരീക്കാട്ട്, ശർഫ്രാസ് ഹംസ തുടങ്ങിയവരാണ് ക്ലബ്ബിെൻറ തേരാളികൾ. സാമൂഹിക പ്രവർത്തനത്തിലേക്ക് കൂടി പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.