Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chelsea-supporters-club
cancel

പ്രീമിയർ ലീഗിലും ചാമ്പ്യൻസ്​ ലീഗിലുമെല്ലാം ചെൽസി മൈതാനത്തിറങ്ങു​േമ്പാൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മലയാളിക്കൂട്ടമുണ്ട്​ ദുബൈയിൽ. ചെൽസി ഞങ്ങളുടെ ഹൃദയമാണെന്ന്​ ഉറക്കെ പറയുന്ന അവരുടെ പ്രണയം ഒടുവിൽ ചെൽസിയും വരവുവെച്ചിരിക്കുന്നു. ചെൽസിയുടെ ഔദ്യോഗിക സപ്പോർ​ട്ടേഴ്​സ്​​ ക്ലബ്ബെന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്​ ദുബൈ ബ്ലൂസ്​ എന്ന മലയാളി ക്ലബി​ന്​. കേരളത്തിൽ ചെൽസിക്ക്​ ഔദ്യോഗിക ഫാൻസ്​ ക്ലബ്ബ്​ ഉണ്ടെങ്കിലും വിദേശരാജ്യത്തെ മലയാളിഫാൻസിന്​​ ആദ്യമായാണ്​ ചെൽസി ഔദ്യോഗിക പട്ടം നൽകുന്നത്​. ക്ലബ്ബ്​ പ്രവർത്തനം തുടങ്ങി ഒരുവർഷം തികയും മുൻപേ ചെൽസിയുടെ അഫിലിയേഷൻ നേടിയെടുത്തതോടെ കപ്പടിച്ച സന്തോഷത്തിലാണ്​ ഫാൻ ബോയ്​സ്​.

ഫുട്​ബാളി​െൻറ മണ്ണായ മലപ്പുറത്തുനിന്ന്​ പ്രവാസ ഭൂമിയിലെത്തിയ ജാമിർ വലിയമണ്ണില​ി​െൻറ നേതൃത്വത്തിലാണ്​ ചെൽസി ഫാൻസി​െൻറ കൂട്ടായ്​മ രൂപപ്പെട്ടത്​. 750ഓളം മലയാളികൾ അംഗങ്ങളാണ്​ ഈ ക്ലബ്ബിൽ. 1000 സപ്പോർ​ട്ടേഴ്​സ്​ ക്ലബ്ബിൽ ഇടം നേടി ചെൽസിയോട്​ കൂടുതൽ അടുക്കുക എന്നതാണ്​ ലക്ഷ്യം. ചെൽസിയുടെ വെബ്​സൈറ്റിൽ ഇവരുടെ വാർത്തകളും വിഡിയോകളുമെല്ലാം കാണാം. ജോലി ചെയ്യാൻ പോലും സമയം തികയാത്ത ഗൾഫ്​ ജീവിതത്തിനിടയിൽ ഇഷ്​ട ക്ലബ്ബിന്​ വേണ്ടി സമയം കണ്ടെത്തുകയാണിവർ. മാസത്തിലൊരിക്കൽ സൗഹൃദ മത്സരം സംഘടിപ്പിച്ചും ക്വിസ്​, പെസ്​ പോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചും മൈതാനത്തിന്​ പുറത്ത്​ ലൈവാണ്​ ഈ സംഘം. ചെൽസിയുടെ പ്രധാന മത്സരങ്ങൾക്ക്​ സ്​ക്രീൻ പ്രദർശനവുമുണ്ടാകും. ഓരോ മാസവും നിശ്​ചിത എണ്ണം അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ അഫിലിയേഷൻ നഷ്​ടമാകും.

യു.എ.ഇയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഫാൻസ്​ ക്ലബ്​ കൂടിയാണ്​ ബ്ലൂസ്​​. 500ൽ കൂടുതൽ അംഗങ്ങളുളള യു.എ.ഇയിലെ ഏക ചെൽസി സപ്പോർ​ട്ടേഴ്​സ്​ ക്ലബും ബ്ലൂസാണ്​. മലയാളികളുടെ ഫുട്​ബാളിനോടുള്ള സ്​നേഹം മനസിലാക്കിയാണ്​ ചെൽസി അംഗീകാരം നൽകിയതെന്ന്​ ജാമി പറയുന്നു. 500 സപ്പോർ​ട്ടേഴ്​സ്​ ക്ലബ്ബിൽ ഇടംനേടിയതോടെ ചെൽസി താരങ്ങൾ ഒപ്പിട്ട ജഴ്​സി അടക്കം ലഭിക്കും. ​ഫാൻസിനായി ചെൽസി നടത്തുന്ന മത്സരങ്ങളിൽ പ​ങ്കെടുക്കുകയും ചെയ്യാം. വിജയിക്കുന്നവർക്ക്​ സമ്മാനവും സർട്ടിഫിക്കറ്റും ചിലപ്പോൾ കളി കാണാനുള്ള അവസരവും ലഭിക്കും.

1000 ക്ലബ്ബിൽ എത്തുന്നതോടെ ക്ലബ്ബി​െൻറ ഇതിഹാസ താരങ്ങളെ ഉൾപെടുത്തി പരിപാടികൾ സംഘടിപ്പിക്കാനും സൗകര്യം ലഭിക്കും. ഈ സീസണിൽ രണ്ടാം സ്​ഥാനത്ത്​ നിൽക്കുന്ന ചെൽസി കപ്പടിക്കുമെന്ന പ്രതീക്ഷയിലാണിവർ. കഴിഞ്ഞ ചാമ്പ്യൻസ്​ ലീഗിൽ കിരീടമടിച്ചപ്പോൾ ആഘോഷം സഘടിപ്പിച്ചിരുന്നു. ജാമിക്ക്​ പുറമെ കെവിൻ അനൂപ്​, നിഹാസ്​ മുബാറഖ്​, ഫാരിസ് മുഹമ്മദ്​, സർജാസ്​ അരീക്കാട്ട്​, ശർഫ്രാസ്​ ഹംസ​ തുടങ്ങിയവരാണ്​ ക്ലബ്ബി​െൻറ തേരാളികൾ. സാമൂഹിക പ്രവർത്തനത്തിലേക്ക്​ കൂടി പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്​ ക്ലബ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaEmarat beats
News Summary - Chelsea is our heart
Next Story