ദുബൈ: എമിറേറ്റിലെ ഹോട്ടലുകളിലെ മുതിർന്നവരുടെ സ്വിമ്മിങ് പൂളുകളിൽ കുട്ടികൾക്ക് വിലക്ക്. അഞ്ചു വയസ്സിൽ കുറഞ്ഞ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനാണ് ദുബൈ മുനിസിപ്പാലിറ്റി വിലക്കേർപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷ വകുപ്പിന്റെ പരിസ്ഥിതി ആരോഗ്യ വിഭാഗമാണ് ഇത് സംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്. മുതിർന്നവർക്കുള്ള പൂൾ ഏരിയകളിൽ കുട്ടികൾ വരുമ്പോൾ എപ്പോഴും രക്ഷിതാക്കളും ഒപ്പമുണ്ടായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം മുഴുവൻ ഹോട്ടലുകൾക്കും നൽകിയിട്ടുണ്ട്. പുതിയ നിയമം സംബന്ധിച്ച നിർദേശം എല്ലാ സ്വിമ്മിങ് പൂളുകൾക്കും സമീപം ഇംഗ്ലീഷിലും അറബിയിലും പതിക്കാനും നിർദേശിച്ചിട്ടുണ്ട്. പൂൾ ഏരിയയും ഉപയോക്താക്കളുടെ എണ്ണവും അനുസരിച്ച് മതിയായ ലൈഫ് ഗാർഡുകളെ നിയമിക്കാനും ഇവരെ മറ്റു ജോലികളിൽ നിയോഗിക്കരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.