ഷാർജ: ഷാർജ ക്ലാസിക് കാർ മ്യൂസിയം അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി വെള്ളിയാഴ്ചകളിൽ ശിൽപശാലകൾ തുടങ്ങുന്നു. വാഹനങ്ങളെ കുറിച്ച് ആഴത്തിൽ അറിയാൻ ഇതുവഴി സാധിക്കും. സന്ദർശകർക്ക് പ്രദർശിപ്പിച്ച കാറുകളുടെ തരങ്ങളും സവിശേഷതകളും തിരിച്ചറിയാൻ മ്യൂസിയത്തിൽ ബാർകോഡുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഗൈഡിെൻറ സഹായമില്ലാതെ കാറുകളുടെ ചരിത്രം വായിച്ചറിയാൻ ഇതുവഴി കഴിയും. മുമ്പ് ആഗസ്റ്റ് മുതൽ ഡിസംബർ വരെ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾക്ക് കാർ ലോഗോ വരക്കാൻ ശിൽപശാലകൾ നടത്തിയിരുന്നു. എന്നാൽ, കോവിഡ് എത്തിയതോടെ ഇത് നിലച്ചിരുന്നു. ഇതാണ് വീണ്ടും തുടങ്ങുന്നതെന്ന് ക്യൂറേറ്റർ അബ്ദുൽ റഹ്മാൻ അലി അൽ ഹമാദി പറഞ്ഞു. ദിനംപ്രതി നിരവധി പേരാണ് മ്യൂസിയത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.