Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾക്കും...

കുട്ടികൾക്കും പഠിക്കാം; ക്ലാസിക്ക്​ കാറുകളെ കുറിച്ച്​

text_fields
bookmark_border
കുട്ടികൾക്കും പഠിക്കാം; ക്ലാസിക്ക്​ കാറുകളെ കുറിച്ച്​
cancel
camera_alt

ഷാർജ ക്ലാസിക് കാർ മ്യൂസിയം 

ഷാർജ: ഷാർജ ക്ലാസിക് കാർ മ്യൂസിയം അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി വെള്ളിയാഴ്ചകളിൽ ശിൽപശാലകൾ തുടങ്ങുന്നു. വാഹനങ്ങളെ കുറിച്ച് ആഴത്തിൽ അറിയാൻ ഇതുവഴി സാധിക്കും. സന്ദർശകർക്ക് പ്രദർശിപ്പിച്ച കാറുകളുടെ തരങ്ങളും സവിശേഷതകളും തിരിച്ചറിയാൻ മ്യൂസിയത്തിൽ ബാർകോഡുകൾ ഘടിപ്പിച്ചിട്ടുണ്ട്.

ഗൈഡി​െൻറ സഹായമില്ലാതെ കാറുകളുടെ ചരിത്രം വായിച്ചറിയാൻ ഇതുവഴി കഴിയും. മുമ്പ്​ ആഗസ്​റ്റ്​ മുതൽ ഡിസംബർ വരെ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾക്ക് കാർ ലോഗോ വരക്കാൻ ശിൽപശാലകൾ നടത്തിയിരുന്നു. എന്നാൽ, കോവിഡ്​ എത്തിയതോടെ ഇത്​ നിലച്ചിരുന്നു. ഇതാണ്​ വീണ്ടും തുടങ്ങുന്നതെന്ന്​ ക്യൂറേറ്റർ അബ്​ദുൽ റഹ്മാൻ അലി അൽ ഹമാദി പറഞ്ഞു. ദിനംപ്രതി നിരവധി പേരാണ് മ്യൂസിയത്തിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childrenclassic carssharjah
News Summary - Children can also learn; About classic cars
Next Story