കുട്ടികളുടെ കമ്പ്യൂട്ടർ ഉപയോഗം കുറക്കണം

അബൂദബി: കുട്ടികളിൽ കമ്പ്യൂട്ടർ ഉപയോഗം കുറക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ 'സെഹ' ഓർമിപ്പിച്ചു.

ആധുനിക സാങ്കേതികവിദ്യകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കുട്ടികളെ ആരോഗ്യപരമായും മാനസികപരമായും ബാധിക്കും. ഓൺലൈൻ പഠനകാലത്ത്​ കുട്ടികൾ അമിതമായി കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ്​ അധികൃതരുടെ മുന്നറിയിപ്പ്​.

വിനോദങ്ങൾക്കായി കമ്പ്യൂട്ടറും ഫോണുകളും ഉപയോഗിക്കുന്നത്​ നിയന്ത്രിക്കണം. ഈ സമയത്ത്​ വായന, വര, സംഗീതം പോലുള്ള വിനോദങ്ങൾ പരിശീലിപ്പിക്കണം. ദൈനംദിന ജോലികൾക്ക്​ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനകരമാണ്.

എന്നാൽ, വിവിധ പ്രായക്കാർക്കിടയിലെ വിനോദ സാംസ്‌കാരിക ഉപയോഗങ്ങൾക്ക് ഇവ കൂടുതലായി ഉപയോഗിക്കുന്നത്​ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നതായി സെഹയുടെ കീഴിലുള്ള അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ അഫയേഴ്‌സിലെ പിഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. അസ്മാ അൽ മർസൂക്കി പറഞ്ഞു.

കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയവയുടെ ഉപയോഗം കുട്ടികളുടെ കണ്ണുകളെയും തലച്ചോറിനെയും ബാധിക്കുന്നു. ഇതുമൂലം കാഴ്ച പ്രശ്നങ്ങളും മറ്റ്​ രോഗങ്ങളുമുണ്ടാകും. വിഡിയോ ഗെയിമുകൾ കളിക്കുന്നതിന്​ കൂടുതൽ സമയം ഒരേരീതിയിൽ ഇരിക്കുന്നത്​ ശരീരഭാരം വർധിക്കാൻ ഉൾപ്പെടെ കാരണങ്ങൾക്കിടയാക്കുന്നു. ഉപകരണങ്ങളുടെ അമിത ഉപയോഗം വിഷാദത്തിനും ഉറക്കക്കുറവിനും കാരണമാവാം. ആക്രമണാത്​മക സ്വഭാവം കുട്ടികളിലുണ്ടാക്കാനും ഇത്​ ഇടയാക്കുന്നു​.

ഇതിനിടെ അനാരോഗ്യകരമായ ഭക്ഷണവും കഴിക്കുന്നുണ്ട്​. ശരീരം അനങ്ങിയുള്ള കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ദിവസവും 30- 45 മിനിറ്റെങ്കിലും കുട്ടികൾ​ വീടിന്​ പുറത്ത്​ കായികപ്രവർത്തനങ്ങളിൽ ഏ​ർപ്പെടണം.

നടത്തം, നീന്തൽ, സൈക്കിൾ സവാരി, ഓട്ടം എന്നിവ ശീലമാക്കിയാൽ അമിതവണ്ണത്തി​െൻറ അപകടസാധ്യതകൾ ഒഴിവാക്കാനാവും. ഓപൺ എയറിൽ ഓടിച്ചാടിക്കളിക്കുന്നത്​ ചുറുചുറുക്കും കാര്യക്ഷമതയും കുട്ടികളിൽ വർധിപ്പിക്കും. കുട്ടികളുമായി ഇടപെടുമ്പോൾ ക്ഷമയോടെ പെരുമാറാൻ മാതാപിതാക്കൾക്കാവണം. കുട്ടികളുമായി സംസാരിക്കാൻ സമയം നീക്കിവെക്കണം.

കൊച്ചുകുട്ടികളുടെ കണ്ണി​െൻറ വേദനയും സമ്മർദങ്ങളുടെ ലക്ഷണങ്ങളും ശ്രദ്ധിക്കണം. നിശ്ചിത ദൂരത്തിൽനിന്ന് കാണാനുള്ള ബുദ്ധിമുട്ട്, കാഴ്ച മങ്ങൽ, തലവേദന, ഉറക്കത്തിലെ അസ്വസ്ഥത, പെട്ടെന്നുള്ള ശരീരഭാരം, വിഷാദരോഗം, ദേഷ്യം, അസ്വസ്ഥത മുതലായ ലക്ഷണങ്ങളും കണ്ടാൽ ശിശുരോഗവിദഗ്ധ​െൻറ ഉപദേശം തേടണമെന്നും അബൂദബി ഖലീഫ മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ അഫയേഴ്‌സിലെ പിഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. അസ്മാ അൽ മർസൂക്കി ഓർമിപ്പിച്ചു.

Tags:    
News Summary - Children's computer use should be reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.