ദുബൈ: തൃശൂർ കോലഴി ചിന്മയ മിഷൻ കോളജ് അലുമ്നി യു.എ.ഇ ഘടകത്തിന്റെ ഒന്നാം വാർഷികാഘോഷമായ ‘ചിന്മയാമൃതം-2024’ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഷാർജ അൽനഹ്ദ നെസ്റ്റോ മിയ മാളിൽ നടന്ന പരിപാടിയിൽ നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ മുഖ്യാതിഥിയായി. ചിന്മയ മിഷൻ കോളജ് അലുമ്നി പ്രസിഡന്റ് പ്രജീപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷ്ണ കുമാർ, ചിന്മയ മിഷൻ കോളജ് ട്രസ്റ്റി വേണുഗോപാൽ, അക്കാഫ് അസോസിയേഷൻ ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡന്റ് വെങ്കട്ട് മോഹൻ, ഡയറക്ടർ ബോർഡ് മെംബർ ഷൈൻ ചന്ദ്രസേനൻ എന്നിവർ ആശംസകൾ നേർന്നു.
ചിന്മയ മിഷൻ കോളജിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള വിദ്യാധനം സ്കോളർഷിപ്പിലേക്കുള്ള പ്രാഥമിക തുക അലുമ്നി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പ്രിൻസിപ്പലിന് കൈമാറി. സാമൂഹിക, സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അൺ സങ് ഹീറോകളായ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻകുമാർ, സാമൂഹികപ്രവർത്തകരായ പ്രവീൺകുമാർ, ശ്യാം തൈക്കാട് എന്നിവരെ ചടങ്ങിൽ ഒ.വി. മുസ്തഫ ആദരിച്ചു.
അലുമ്നിയുടെ സാഹിത്യപരമായ പ്രവർത്തനങ്ങൾക്കുള്ള സാഹിത്യ ക്ലബ് ചിന്മയം എന്ന പേരിൽ ലോഗോ, ചിന്മയം ഉദ്ധരണികൾ അടങ്ങിയ ചിന്മയം ക്വോട്ട്സ് മാഗസിൻ, ചിന്മയോർമകൾ എന്ന ഓർമ പുസ്തകത്തിന്റെ കവർപേജ് എന്നിവയുടെ ഔദ്യോഗിക അനാച്ഛാദനം മോഹൻകുമാറും അക്കാഫ് അസോസിയേഷൻ ഡയറക്ടർ ബോർഡ് മെംബർ മച്ചിങ്ങൽ രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു.
അലുമ്നി സെക്രട്ടറി രമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. മച്ചിങ്ങൽ രാധാകൃഷ്ണൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.