ഷാർജ: സെൻറ് മേരീസ് യാക്കോബായ സുറിയാനി സൺഡേ സ്കൂളിലെ നൂറോളം കുട്ടികൾ ചേർന്ന് അധ്യാപകരുടെ സഹായത്തോടെ 'കോലോ കാദീശോ' എന്നപേരിൽ മാതാപിതാക്കൾക്കായി ക്രിസ്മസ് സമ്മാനമൊരുക്കുന്നു.
ഡിസംബർ 17ന് വൈകീട്ട് 6.30ന് ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിലാണ് പരിപാടി. പരിശുദ്ധഗീതങ്ങളെന്ന് അർഥം വരുന്ന 'കോലോ കാദീശോ' ക്രിസ്തുവിന്റെ ജീവിതത്തിലെ വിവിധ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാനശൃംഖലയാണ്. വചനിപ്പ്, ജീവിതം, ജന്മോദ്ദേശ്യം, മരണം, ഉയർപ്പ് എന്നിങ്ങനെ കലണ്ടർ പ്രകാരമുള്ള എല്ലാ ഭാഗങ്ങളിലെയും ഗീതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.