മൊബൈല്‍ ക്ലിനിക് ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: വയോധികര്‍ക്കും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കുമായി ഒരുക്കിയ മൊബൈല്‍ ക്ലിനിക്കി​െൻറ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആൽ ഖാസിമി നിര്‍വ്വഹിച്ചു.

ഷാര്‍ജ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിച്ചു. ഷാര്‍ജ സാമൂഹിക -സാംസ്കാരിക വകുപ്പി​െൻറ മേൽനോട്ടത്തിലാണ് ക്ലിനിക് പ്രവർത്തിക്കുക. മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഖുതൈബ ഹമീദ് ആല്‍ ഖൈലി ക്ളിനിക് സംവിധാനത്തെക്കുറിച്ച് സുല്‍ത്താനോട് വിശദീകരിച്ചു. പ്രമേഹവും, മറ്റ് മാറാവ്യാധികളും വന്ന് ജീവിതം വേദനാജനകമായി തീരുന്നവര്‍ക്ക് ഏറെ ആശ്വാസമാകും. 
ആധുനിക ചികിത്സാ ഉപകരണങ്ങളും ലാബുകളും ചലിക്കുന്ന ക്ലിനിക്കിലുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.  

 

Tags:    
News Summary - clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.