അബൂദബി: ക്ലൗഡ് സീഡിങ് വിജയകരമായതിനെ തുടർന്ന് ശനിയാഴ്ച അബൂദബി, അൽഐൻ മേഖലയിലെ പല പ്രദേശങ്ങളിലും മഴ പെയ്തു. അബൂദബി നഗരത്തിന് പുറത്തായിരുന്നു മഴ ലഭിച്ചത്.
ക്ലൗഡ് സീഡിങ്ങിനെ തുടർന്ന് നേരിയതും മിതമായതുമായ തോതിൽ മഴയുണ്ടാകുമെന്ന് നാഷനൽ സെൻറർ ഓഫ് മെട്രോളജി വ്യക്തമാക്കി. ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ സൈ്വഹാനിൽ വാർഷിക മഴ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ക്ലൗഡ് സീഡിങ് നടന്നത്. ജൂൺ ആറിന് 51.8 ഡിഗ്രി സെൽഷ്യസ് താപനില സൈ്വഹാനിൽ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് ഇവിടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.