യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ മുഹമ്മദ്​ ഗർഗാഷ്

ഖ​ത്ത​റു​മാ​യു​ള്ള വാ​ണി​ജ്യ യാ​ത്ര​ബ​ന്ധ​ങ്ങ​ൾ: ഒ​രാ​ഴ്​​ച​ക്ക​കം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് യു.​എ.​ഇ

ദു​ബൈ: സൗ​ദി​യി​ൽ സ​മാ​പി​ച്ച ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ​ഉ​ല ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തോ​ടെ ഖ​ത്ത​റു​മാ​യു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ളും യാ​ത്ര​ക​ളും യു.​എ.​ഇ പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും വാ​ണി​ജ്യ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളു​മെ​ല്ലാം ഒ​രാ​ഴ്ച​ക്ക​കം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് യു.​എ.​ഇ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ൻ​വ​ർ മു​ഹ​മ്മ​ദ്​ ഗ​ർ​ഗാ​ഷ് പ​റ​ഞ്ഞു.

വ്യോ​മ​ഗ​താ​ഗ​ത​വും ജ​ല​ഗ​താ​ഗ​ത​വും ദി​വ​സ​ങ്ങ​ൾ​ക്ക​കം​ത​ന്നെ പു​ന​രാ​രം​ഭി​ക്കും. എ​ന്നാ​ൽ, പൂ​ർ​ണ​തോ​തി​ലു​ള്ള ന​യ​ത​ന്ത്ര​ത​ല ബ​ന്ധ​ങ്ങ​ൾ​ക്ക്​ സ​മ​യ​മെ​ടു​ക്കും. ഇ​റാ​ൻ, തു​ർ​ക്കി, പൊ​ളി​റ്റി​ക്ക​ൽ ഇ​സ്​​ലാ​മി​സ്​​റ്റ്​ ഗ്രൂ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി അ​ന്താ​രാ​ഷ്​​ട്ര വാ​ർ​ത്ത ഏ​ജ​ൻ​സി 'റോ​യി​ട്ടേ​ഴ്​​സ്'​​റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മാ​ധ്യ​മ​ങ്ങ​ളു​മാ​യി വെ​ർ​ച്വ​ലാ​യി സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രാ​ഴ്ച​ക്ക​കം​ത​ന്നെ പൂ​ർ​ണ​മാ​യി സ​ഞ്ചാ​ര​ത്തി​നാ​യി യു.​എ.​ഇ ഖ​ത്ത​റി​ന് മു​ന്നി​ൽ വ​ഴി തു​റ​ക്കും. അ​തോ​ടൊ​പ്പം​ത​ന്നെ വി​മാ​ന സ​ർ​വി​സു​ക​ളും പു​ന​രാ​രം​ഭി​ക്കും. ഇ​തോ​ടെ വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ളും പ​ഴ​യ​നി​ല​യി​ലേ​ക്ക് മ​ട​ങ്ങും. എം​ബ​സി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും എ​ല്ലാ​ത​ര​ത്തി​ലു​ള്ള ഗാ​ത​ഗ​തം ന​ട​ത്തു​ന്ന​തി​ലും വാ​ണി​ജ്യ​നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​ലും പ്ര​ശ്ന​ങ്ങ​ളോ സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ളോ നി​ല​നി​ൽ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, പ​ഴ​യ രീ​തി​യി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ പൂ​ർ​ണ ത​ല​ത്തി​ലെ​ത്താ​ൻ അ​ൽ​പ​സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു യു.​എ.​ഇ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ലെ ചു​രു​ക്കം.

മൂ​ന്ന​ര വ​ർ​ഷം മു​മ്പു​ള്ള അ​തേ ഉൗ​ഷ്മ​ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​ന് ചി​ല പ്ര​ശ്ന​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. തു​ർ​ക്കി സൈ​ന്യം ഖ​ത്ത​റി​ൽ തു​ട​രു​ന്ന​തി​ലു​ള്ള യു.​എ.​ഇ​യു​ടെ വി​യോ​ജി​പ്പ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലും പ്ര​ക​ടി​പ്പി​ച്ചു. സ്വാ​ഭാ​വി​ക​മാ​യി ഉ​ന്ന​യി​ക്കേ​ണ്ട ആ​വ​ശ്യ​മാ​ണ് യു.​എ.​ഇ ഇൗ ​വി​ഷ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

തു​ർ​ക്കി​യു​ടെ അ​റ​ബ് രാ​ജ്യ​ങ്ങ​ളോ​ടു​ള്ള നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് യു.​എ.​ഇ​ക്കു​ള്ള​ത്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ നി​ല​പാ​ട് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഉൗ​ഷ്മ​ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലെ വ്യ​ക്ത​ത‍യാ​ണ് യു.​എ.​ഇ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പ​ഴ​യ അ​തേ​പ​ടി​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളി​ൽ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് എ​ത്താ​ൻ കു​റ​ച്ച് സ​മ​യ​മെ​ടു​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സൂ​ചി​പ്പി​ച്ച​തി​നു പി​ന്നി​ലും ഇ​ക്കാ​ര്യ​ങ്ങ​ളാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

യാ​ത്രാ​വ​ഴി​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​യാ​ന ഗ​താ​ഗ​ത രം​ഗം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി കു​തി​പ്പ് തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ദു​ബൈ -ഖ​ത്ത​ർ റൂ​ട്ടി​ലാ​യി​രു​ന്നു ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​ര​ത്തേ ഏ​റ്റ​വു​മ​ധി​കം വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. മൂ​ന്ന​ര വ​ർ​ഷം മു​മ്പ് നി​ല​ച്ചു​പോ​യ വ​ള​ർ​ച്ച പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ കൈ​വ​രി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ്ര​ത്യാ​ശി​ക്കു​ന്ന​തും. മാ​ത്ര​മ​ല്ല, 2022ൽ ​ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും പ്ര​ധാ​ന​െ​പ്പ​ട്ട​താ​ണ്​ യു.​എ.​ഇ​യി​ലെ മേ​ഖ​ല​ത​ല വ്യോ​മ​ഗ​താ​ഗ​ത​കേ​ന്ദ്രം. ലോ​ക​ക​പ്പ്​ വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ​ത​ര​ത്തി​ലും സ​ഹ​ക​രി​ക്കു​മെ​ന്ന്​ ജി.​സി.​സി ഉ​​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന​തോ​ടെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്ക്​ പു​ത്ത​ൻ ഉ​ണ​ർ​വു​ണ്ടാ​കും. പ്ര​വാ​സി ലോ​കം വ​ള​രെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് കൂ​ടി​യാ​ണ് പു​തി​യ വ​ർ​ഷം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളി​ലാ​യി പ​ര​സ്പ​രം കാ​ണാ​നോ വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ൾ തു​ട​രാ​നോ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന​ത്. ജി.​സി.​സി ഉ​ച്ച​കോ​ടി​യോ​ടെ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യ പ്ര​വാ​സി​ലോ​കം, ഏ​റ്റ​വും ഒ​ടു​വി​ലാ​യി യാ​ത്രാ​വ​ഴി​ക​ൾ യു.​എ.​ഇ തു​റ​ക്കു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ അ​തീ​വ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.

ജി.​സി.​സി സ​മ്മേ​ള​ന​ത്തി​ന്​ ത​ലേ​ന്നു​ത​ന്നെ സൗ​ദി​യു​മാ​യി ഖ​ത്ത​ർ പ​ങ്കി​ടു​ന്ന ഏ​ക ക​ര അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ തു​റ​ന്നി​രു​ന്നു.

യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്​ൈ​​റ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​ൻ ഖ​ത്ത​റി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്​ സൗ​ദി​യു​ടെ സ​ൽ​വ അ​തി​ർ​ത്തി​യാ​ണ്. ഉ​പ​രോ​ധം വ​ന്ന​യു​ട​ൻ ഈ ​അ​തി​ർ​ത്തി അ​ട​ക്ക​െ​പ്പ​ട്ടി​രു​ന്നു. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ട​നീ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന​താ​ണ്​ അ​റ​ബി​ക​ളു​െ​ട കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ.

ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​മാ​യി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത സ്​​ഥി​തി​യാ​യി​രു​ന്നു. ഈ ​അ​വ​സ്​​ഥ മാ​റു​ക​യും എ​ല്ലാ​വ​ർ​ക്കും പ​ര​സ്പ​രം ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​ത​യോ​ടെ തു​ട​രാ​നു​മു​ള്ള സൗ​ഭാ​ഗ്യ​മാ​ണ് 'അ​ൽ​ഉ​ല' ക​രാ​റി​ലൂ​ടെ യ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Commercial Travel Relations with Qatar: The U.S. has said it will resume operations in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.