റാസല്‍ഖൈമ: ഗള്‍ഫ് മാധ്യമം ‘കമോണ്‍ കേരള’ അഞ്ചാം പതിപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി റാസല്‍ഖൈമയും. ഈമാസം 19, 20, 21 തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ രാവിലെ 10 മുതല്‍ രാത്രി പത്തുവരെയാണ് മേള നടക്കുന്നത്.
റാസല്‍ഖൈമയിലെ ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂള്‍, സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയിടങ്ങളില്‍ പരിപാടിയുടെ പ്രചാരണാര്‍ഥം ബ്രോഷര്‍-ടിക്കറ്റ് വിതരണം നടന്നു. റാക് ഇന്ത്യന്‍ സ്കൂളില്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റും സ്കൂള്‍ ചെയര്‍മാനുമായ എസ്.എ. സലീം സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടിക്ക് കമോണ്‍ കേരള ബ്രോഷറും പ്രവേശന പാസും കൈമാറി.
റാക് ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂളില്‍ സ്കൂള്‍ ചെയര്മാന് റജി സകറിയ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മര്ഗിന സെല്‍വരാജിനും റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ ‘കമോണ്‍ കേരള’ പ്രതിനിധി സുബൈര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യക്കും ബ്രോഷറും പ്രവേശന പാസും കൈമാറി. സ്കൂള്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കമോണ്‍ കേരള റാക് പ്രചാരണ വിഭാഗം കണ്‍വീനര്‍ ഹാരിസ്, സമീര്‍, അനീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.