റാസല്‍ഖൈമ: തൊഴിലാളികള്‍ക്ക് അപകടങ്ങളില്‍നിന്ന് രക്ഷ നല്‍കുന്നതിനുള്ള സംരംഭവുമായി റാസല്‍ഖൈമയില്‍ കോംപ്രഹന്‍സിവ് പൊലീസ് സ്റ്റേഷന്. റാക് ചാരിറ്റബിള്‍ ഫൗണ്ടേഷനുമായി (ആര്.സി.എഫ്) സഹകരിച്ചാണ് നഗരപരിധിയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പദ്ധതി നടപ്പാക്കുന്നതെന്ന് ലഫ്റ്റനന്റ് കേണല്‍ ഡോ. യൂസഫ് അബ്ദുല്ല അല്‍ തനൈജി പറഞ്ഞു. കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടത്തില്‍ പുറംജോലിയില്‍ ഏര്‍പ്പെടുന്നവര്‍ കണ്ണുകള്‍ക്ക് കവചം ഒരുക്കേണ്ടതുണ്ട്. ഹെല്‍മറ്റുകള്‍, ഫോസ്ഫറസ് ജാക്കറ്റുകള്‍ തുടങ്ങിയവ ധരിക്കേണ്ടതും നിര്‍ബന്ധമാണ്.
തൊഴിലാളികളുടെ സുരക്ഷക്ക് സ്ഥാപന ഉടമകള്‍ മുന്‍ഗണന നൽകണം. ഹെല്‍മറ്റ്, ജാക്കറ്റ്, ഭക്ഷണം തുടങ്ങിയവ ആര്.സി.എഫിന്റെ പിന്തുണയോടെ നഗരപരിധിയിലെ നൂറോളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തു. രാജ്യം മുന്നോട്ടുവെക്കുന്ന മാനുഷിക മൂല്യങ്ങളുടെ വിളംബരം കൂടിയാണ് തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന പ്രവൃത്തികളെന്ന് അധികൃതര്‍ വ്യക്തമാക്കി. സിറ്റി പൊലീസ് സ്റ്റേഷന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അല്‍ ഗൈലി, ക്യാപ്റ്റന്‍ ഹസന് അബ്ദുല്ല അല്‍ അവാദി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.