റാസല്‍ഖൈമ: വാഹനമോടിക്കുന്നതിനിടെ അപരനെ ‘കഴുത’യെന്ന് വിളിച്ചാക്ഷേപിച്ച രണ്ടുപേര്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തി റാക് കോടതി. വാഹനത്തിന് തടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ച് തന്നെ ‘കഴുതയെ’ന്ന് വിളിച്ചാക്ഷേപിച്ചെന്ന പരാതിയുമായി ജോർഡന് സ്വദേശിയായ 44കാരനാണ് കോടതി കയറിയത്.
ഗതാഗതം തടസ്സപ്പെടുത്തി ആക്രമിക്കുകയും അന്തസ്സിന് അപമാനം വരുത്തിയതുമായ പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജോർഡന് സ്വദേശിയുടെ പരാതി. പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിനൊടുവില്‍, ആക്ഷേപം ചൊരിഞ്ഞവര്‍ക്കെതിരെ പിഴ ചുമത്തുകയായിരുന്നു. വാഹനം കൃത്യമായി കടന്നുപോകാന്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന വാദമാണ് പ്രതികള്‍ ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.