ദേശീയ ദിനത്തിൽ ദേശീയ പതാകയുടെ പശ്​ചാത്തലത്തിൽ ദുബൈ നഗരം

'രണ്ടാം വീടിന്' ആശംസയർപ്പിച്ച്: മലയാളികളുടെ ആഘോഷം

ദുബൈ: സ്വപ്നങ്ങൾ മാത്രം കൈമുതലായെത്തിയവർക്ക് നിറമുള്ള ജീവിതം സമ്മാനിച്ച രാജ്യത്തിന് ആശംസകളും കൃതജ്ഞതയും അർപ്പിച്ച പ്രവാസി സമൂഹവും വിപുലമായ രീതിയിൽ ദേശീയദിനാചരണത്തിൽ പങ്കാളികളായി.പ്രവാസി മലയാളികൾ രണ്ടാം വീടെന്ന് വിശേഷിപ്പിക്കുന്ന യു.എ.ഇയുടെ ചരിത്രപ്രധാനമായ ദിനത്തിൽ വൈവിധ്യ ചടങ്ങുകളും വ്യത്യസ്ത പരിപാടികളുമൊരുക്കിയാണ് മലയാളി കൂട്ടായ്മകൾ രാജ്യത്തി​െൻറ സന്തോഷത്തിൽ പങ്കാളികളായത്.

സംഘടനകളും കൂട്ടായ്മകളും ദേശീയപതാകയുയർത്തിയും ഓൺലൈൻ ഇവൻറുകൾ സംഘടിപ്പിച്ചും ദേശീയദിനത്തിന് മാറ്റുകൂട്ടിയപ്പോൾ യുവാക്കളുടെ സംഘങ്ങൾ ലേബർ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികളെത്തിച്ചും ഫേസ്മാ​സ്ക് വിതരണംചെയ്​തും എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളും കമ്യൂണിറ്റി ഗ്രൂപ്പുകളും അവരുടെ കെട്ടിടങ്ങളിൽ ദേശീയപാതക പ്രദർശിപ്പിച്ചും ദീപാലങ്കാരം നടത്തിയും ആഘോഷത്തിന് മാറ്റുകൂട്ടി.

കേരള മുസ്‌ലിം കൾചറൽ സെൻറർ (കെ.എം.സി.സി) യു.എ.ഇയിലുടനീളം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ആഘോഷം നടത്തിയത്. എല്ലാ രക്തദാതാക്കളെയും ഉൾപ്പെടുത്തി ഡയറക്ടറി തയാറാക്കി യു.എ.ഇ ആരോഗ്യ അധികൃതർക്ക് സമർപ്പിക്കുകയാണ് ലക്ഷ്യം. ദുബൈ കെ.എം.സി.സി വെള്ളിയാഴ്ച വിപുലമായ ഓൺലൈൻ ആഘോഷം നടത്തും. മറ്റ് കെ.എം.സി.സി യൂനിറ്റുകൾ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കെ.എം.സി.സി യു‌.എ.ഇ പ്രസിഡൻറ്​ ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.കേരളത്തിലെ ശൈഖ് സായിദ് പീസ് ഫോറത്തി​െൻറയും കർണാടകയിലെ യുബി 7 ഫൗണ്ടേഷ​െൻറയും ആഭിമുഖ്യത്തിൽ ഒരു കൂട്ടം ഇന്ത്യൻ പ്രവാസികൾ ഫുജൈറ കൾചറൽ അസോസിയേഷനുമായി സഹകരിച്ച് യു.എ.ഇയിൽ മാസ്ക് വിതരണ കാമ്പയിൻ സംഘടിപ്പിച്ചു. യു‌.എ.ഇ പതാക നിറങ്ങളിൽ തയാറാക്കിയ 10,000 ത്രീലെയേഡ് പ്രൊട്ടക്റ്റിവ് മാസ്കുകളാണ് വിതരണം നടത്തിയത്.

മലയാളി കലാകാരന്മാരും ചിത്രകാരന്മാരും വ്യത്യസ്ത സൃഷ്​ടികളൊരുക്കിയാണ് യു.എ.ഇ ദേശീയദിനാഘോഷത്തെ പിന്തുണച്ചത്. ഷാർജയിൽ ജോലി ചെയ്യുന്ന ആർട്ടിസ്​റ്റ്​ വിജേഷ് വിജിൽ ആയിരക്കണക്കിന് സ്​റ്റെൻസിൽ സ്​റ്റാമ്പ് ഇംപ്രഷനുകൾ ഉപയോഗിച്ച് യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ​െൻറ ഛായാചിത്രം നിർമിച്ചത് ശ്രദ്ധേയമായി. ആർട്ട് ഇൻസ്​റ്റലേഷൻ രംഗത്ത് പ്രശസ്തനായ കലാസംവിധായകൻ നിസാർ ഇബ്രാഹിം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമി​െൻറ കലാ ഇൻസ്​റ്റലേഷൻനടത്തി. 'ദ ലീഡർ' എന്ന് പേരിട്ട ഇത്​ ഇൗമാസം ആറുവരെ ദുബൈ ഔട്ട്‌ലെറ്റ് മാളിൽ പ്രദർശിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.