'രണ്ടാം വീടിന്' ആശംസയർപ്പിച്ച്: മലയാളികളുടെ ആഘോഷം
text_fieldsദേശീയ ദിനത്തിൽ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ദുബൈ നഗരം
ദുബൈ: സ്വപ്നങ്ങൾ മാത്രം കൈമുതലായെത്തിയവർക്ക് നിറമുള്ള ജീവിതം സമ്മാനിച്ച രാജ്യത്തിന് ആശംസകളും കൃതജ്ഞതയും അർപ്പിച്ച പ്രവാസി സമൂഹവും വിപുലമായ രീതിയിൽ ദേശീയദിനാചരണത്തിൽ പങ്കാളികളായി.പ്രവാസി മലയാളികൾ രണ്ടാം വീടെന്ന് വിശേഷിപ്പിക്കുന്ന യു.എ.ഇയുടെ ചരിത്രപ്രധാനമായ ദിനത്തിൽ വൈവിധ്യ ചടങ്ങുകളും വ്യത്യസ്ത പരിപാടികളുമൊരുക്കിയാണ് മലയാളി കൂട്ടായ്മകൾ രാജ്യത്തിെൻറ സന്തോഷത്തിൽ പങ്കാളികളായത്.
സംഘടനകളും കൂട്ടായ്മകളും ദേശീയപതാകയുയർത്തിയും ഓൺലൈൻ ഇവൻറുകൾ സംഘടിപ്പിച്ചും ദേശീയദിനത്തിന് മാറ്റുകൂട്ടിയപ്പോൾ യുവാക്കളുടെ സംഘങ്ങൾ ലേബർ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികളെത്തിച്ചും ഫേസ്മാസ്ക് വിതരണംചെയ്തും എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളും കമ്യൂണിറ്റി ഗ്രൂപ്പുകളും അവരുടെ കെട്ടിടങ്ങളിൽ ദേശീയപാതക പ്രദർശിപ്പിച്ചും ദീപാലങ്കാരം നടത്തിയും ആഘോഷത്തിന് മാറ്റുകൂട്ടി.
കേരള മുസ്‌ലിം കൾചറൽ സെൻറർ (കെ.എം.സി.സി) യു.എ.ഇയിലുടനീളം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ആഘോഷം നടത്തിയത്. എല്ലാ രക്തദാതാക്കളെയും ഉൾപ്പെടുത്തി ഡയറക്ടറി തയാറാക്കി യു.എ.ഇ ആരോഗ്യ അധികൃതർക്ക് സമർപ്പിക്കുകയാണ് ലക്ഷ്യം. ദുബൈ കെ.എം.സി.സി വെള്ളിയാഴ്ച വിപുലമായ ഓൺലൈൻ ആഘോഷം നടത്തും. മറ്റ് കെ.എം.സി.സി യൂനിറ്റുകൾ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കെ.എം.സി.സി യു.എ.ഇ പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.കേരളത്തിലെ ശൈഖ് സായിദ് പീസ് ഫോറത്തിെൻറയും കർണാടകയിലെ യുബി 7 ഫൗണ്ടേഷെൻറയും ആഭിമുഖ്യത്തിൽ ഒരു കൂട്ടം ഇന്ത്യൻ പ്രവാസികൾ ഫുജൈറ കൾചറൽ അസോസിയേഷനുമായി സഹകരിച്ച് യു.എ.ഇയിൽ മാസ്ക് വിതരണ കാമ്പയിൻ സംഘടിപ്പിച്ചു. യു.എ.ഇ പതാക നിറങ്ങളിൽ തയാറാക്കിയ 10,000 ത്രീലെയേഡ് പ്രൊട്ടക്റ്റിവ് മാസ്കുകളാണ് വിതരണം നടത്തിയത്.
മലയാളി കലാകാരന്മാരും ചിത്രകാരന്മാരും വ്യത്യസ്ത സൃഷ്ടികളൊരുക്കിയാണ് യു.എ.ഇ ദേശീയദിനാഘോഷത്തെ പിന്തുണച്ചത്. ഷാർജയിൽ ജോലി ചെയ്യുന്ന ആർട്ടിസ്റ്റ് വിജേഷ് വിജിൽ ആയിരക്കണക്കിന് സ്റ്റെൻസിൽ സ്റ്റാമ്പ് ഇംപ്രഷനുകൾ ഉപയോഗിച്ച് യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാെൻറ ഛായാചിത്രം നിർമിച്ചത് ശ്രദ്ധേയമായി. ആർട്ട് ഇൻസ്റ്റലേഷൻ രംഗത്ത് പ്രശസ്തനായ കലാസംവിധായകൻ നിസാർ ഇബ്രാഹിം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ കലാ ഇൻസ്റ്റലേഷൻനടത്തി. 'ദ ലീഡർ' എന്ന് പേരിട്ട ഇത് ഇൗമാസം ആറുവരെ ദുബൈ ഔട്ട്‌ലെറ്റ് മാളിൽ പ്രദർശിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.