ഹ​ത്ത​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ബൈ​ക്ക്, സ്കൂ​ട്ട​ർ പാ​ത

ഹ​ത്ത​യി​ൽ ബൈ​ക്ക്, സ്കൂ​ട്ട​ർ പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ദു​ബൈ: എ​മി​റേ​റ്റി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ഹ​ത്ത​യി​ൽ വി​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 4.5 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ച ബൈ​ക്ക്, ഇ-​സ്കൂ​ട്ട​ർ പാ​ത​യാ​ണ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ധാ​ന പ​ദ്ധ​തി.

പു​തി​യ ​പാ​ത​ക്ക്​ സ​മീ​പ​ത്താ​യി ര​ണ്ട്​ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഹ​ത്ത​യി​ലെ ആ​കെ സൈ​ക്കി​ൾ ട്രാ​ക്കി​ന്‍റെ നീ​ളം 50 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 13.5കി.​മീ​റ്റ​റാ​യി. സൈ​ക്കി​ൾ പാ​ത​ക്ക്​ സ​മീ​പ​ത്താ​യി കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി 2.2 കി.​മീ​റ്റ​ർ ട്രാ​ക്കും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ല​ഘു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി വി​ക​സി​പ്പി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വാ​ദി ലീം ​ത​ടാ​ക​ത്തി​ന്​ സ​മീ​പ​ത്താ​യി 135 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മു​ള്ള സം​വി​ധാ​ന​വും ആ​ർ.​ടി.​എ നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന റോ​ഡു​മാ​യി പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന നി​ല​വി​ലെ ച​ര​ൽ റോ​ഡ്​ ന​വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹ​ത്ത​യി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ​ക്ക്​ യോ​ജി​ച്ച ടൈ​ൽ​സ്​ പാ​കി​യാ​ണ്​ ഇ​വി​ടം ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലീം ​ത​ടാ​ക​ത്തി​ന്‍റെ പ്ര​വേ​ശ​ന സ്ഥ​ല​ത്തും മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും ട്രാ​ഫി​ക്, പൊ​തു നി​ർ​ദേ​ശ സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി വ്യ​ക്തി​ക​ൾ​ക്ക്​ വൈ​വി​ധ്യ​മാ​ർ​ന്ന ഗ​താ​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ട്രാ​ഫി​ക്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ ഹു​സൈ​ൻ അ​ൽ ബ​ന്ന പ​റ​ഞ്ഞു.

താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​ക ആ​ക​ർ​ഷ​മാ​യ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഹ​ത്ത​യു​ടെ ജ​ന​പ്രി​യ​ത വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. വ​ള​രെ വ്യ​തി​രി​ക്ത​മാ​യ ഭൂ​മി​ശാ​സ്ത്ര പ്ര​ത്യേ​ക​ത​ക​ളു​ള്ള ഹ​ത്ത, പാ​രി​സ്ഥി​തി​ക​മാ​യും സാം​സ്കാ​രി​ക​മാ​യും വൈ​വി​ധ്യ​മു​ള്ള​തും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും യോ​ജി​ച്ച വി​നോ​ദാ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​ണ്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ സൈ​ക്കി​ൾ ട്രാ​ക്ക്​ ഹ​ത്ത ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്​ സ​മീ​പ​ത്തു​നി​ന്നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. ലീം ​ത​ടാ​ക​ത്തി​ലെ നി​ല​വി​ലെ കാ​ൽ​ന​ട പാ​ലം വ​ഴി ക​ട​ന്നു​പോ​കു​ന്ന പാ​ത, വാ​ദി ഹ​ത്ത പാ​ർ​ക്കി​ലെ ട്രാ​ക്കി​ൽ ചെ​ന്നു​ചേ​രു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. ദു​ബൈ-​ഹ​ത്ത റോ​ഡി​ലെ ഹ​ത്ത സൂ​ഖ്​ റൗ​ണ്ട്​ എ​ബൗ​ട്ട്​ നി​ർ​മാ​ണം ആ​ർ.​ടി.​എ സ​മീ​പ​കാ​ല​ത്ത്​ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Construction of bike and scooter path completed in Hatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.