റാസല്‍ഖൈമ: മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാള്‍ കുറ്റമുക്തനാക്കപ്പെട്ട കേസില്‍ അറ്റോണി ഫീസിനത്തില്‍ നിശ്ചിത തുക നല്‍കാത്തതിനെതിരെ കോടതി. ഒരു മോഷണക്കേസിലാണ് പ്രതിക്കുവേണ്ടി അഭിഭാഷകന് വാദിച്ചത്. കേസിൽ മോഷണക്കുറ്റത്തില്നിന്ന് വിടുതല്‍ നേടിയ പ്രതി 15,000 ദിര്‍ഹമാണ് കേസ് നടത്തിയതുമായി ബന്ധപ്പെട്ട് അഭിഭാഷകന് നല്‍കേണ്ടിയിരുന്നത്. 4000 ദിര്‍ഹം നല്കിയ പ്രതി സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി ബാക്കി തുക നല്കുന്നതില് വീഴ്ചവരുത്തുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന് കോടതിയെ സമീപിക്കുകയും പ്രതിക്കെതിരെ തനിക്കനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ഫീസും കോടതി ചെലവുകളും സഹിതം നിയമപരമായ പലിശയും സഹിതം 12,124 ദിര്‍ഹം വാദിക്ക് നല്‍കണമെന്നാണ് കോടതിവിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.