വിദ്യാർഥികൾക്ക് കോവിഡ്; മൂന്ന്​ കുട്ടികൾക്ക് എസ്​.എസ്​.എൽ.സി എഴുതാനായില്ല

ദുബൈ: കോവിഡ്​ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന്​ യു.എ.ഇയിൽ മൂന്ന്​ മലയാളി കുട്ടികൾക്ക്​ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതാനായില്ല. 603 കുട്ടികളാണ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​. ഇതിൽ 599 കുട്ടികളും പരീക്ഷയെഴുതി. എന്നാൽ, നാല്​ കുട്ടികൾ പരീക്ഷ ഹാളിൽ എത്തിയില്ല. മൂന്ന്​ കുട്ടികൾക്ക്​ കോവിഡ്​ ബാധിച്ചപ്പോൾ ഒരാൾ എത്താത്തതി​​െൻറ കാരണം വ്യക്​തമല്ല.

പ്ലസ്​ വൺ പരീക്ഷക്കയി 490 കുട്ടികളും സ്​കൂളിലെത്തിയിരുന്നു. കനത്ത മുൻകരുതലോടെയാണ്​ യു.എ.ഇയിൽ എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെ തുടങ്ങിയത്​. കോവിഡ്​ ലക്ഷണമുണ്ടെങ്കിൽ വിദ്യാർഥികളെ സ്​കൂളുകളിൽ പ്രവേശിപ്പിക്കില്ല എന്ന്​ നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - covid 19 three students didnt attended sslc exam-gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.