കോവിഡ്​: സൗദിയിൽ 312 പുതിയ കേസുകൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​​ച 312 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ 1,52,027 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​ച 281 പേർ ഉൾപ്പെടെ 1,47,271 പേർ രോഗമുക്​തി നേടി. മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 938 ആയി തുടരുകയാണ്​​​. ബാക്കി 3305 പേരാണ്​ ചികിത്സയിലുള്ളത്​.

55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5180 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ആകെ 12,77,197 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​. രണ്ട്​ ദിവസമായി പുതിയ കേസുകൾ കൂടി. തിങ്കളാഴ്​ച 372 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. രോമുക്​തി തിങ്കളാഴ്​ച 240 ആയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.