കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു

ദു​ബൈ: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ക്കു​ന്നു. ഇ​ട​വേ​ള​ക്കു​ശേ​ഷം കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും 700 ക​ട​ന്നു. ബു​ധ​നാ​ഴ്​​ച 735 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ര​ണ്ടാ​ഴ്​​ച മു​മ്പ്​​ 200ൽ ​താ​ഴെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സ്​​ഥാ​ന​ത്താ​ണ്​ വീ​ണ്ടും രോ​ഗ​ബാ​ധി​ത​ർ കൂ​ടി​യ​ത്. കഴിഞ്ഞ 100 ദിവസത്തിനിടെ റിപ്പോർട്ട്​ ​െചയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്​.

ചൊ​വ്വാ​ഴ്​​ച 574 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, 24 മ​ണി​ക്കൂ​റി​നി​ടെ 79,623 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​നു​ള്ള ഒ​രു കാ​ര​ണം ഇ​താ​ണെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും മു​ൻ​ക​രു​ത​ൽ തു​ട​രു​ക​യും ചെ​യ്​​തി​ല്ലെ​ങ്കി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

യു.​എ.​ഇ​യി​ലെ കോ​വി​ഡ്​ ബാ​ധി​ത​ർ

പു​തു​താ​യി സ്​​ഥി​രീ​ക​രി​ച്ച​ത്​ : 735

ആ​​കെ രോ​ഗി​ക​ൾ : 71540

ബു​ധ​നാ​ഴ്​​ച മ​ര​ണം : 03

ആ​കെ മ​ര​ണം : 387

ബു​ധ​നാ​ഴ്​​ച രോ​ഗ​മു​ക്ത​ർ : 538

ആ​കെ രോ​ഗ​മു​ക്ത​ർ : 62029

ചി​കി​ത്സ​യി​ലു​ള്ള​വ​ർ : 9124

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.