ദുബൈ: കോവിഡ് കാലത്ത് യു.എ.ഇ സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമം ബി.ബി.സി. ചാനലിന്റെ യാത്രക്കുവേണ്ടി പ്രത്യേകമായുള്ള ബി.ബി.സി ട്രാവലിലാണ് ഇക്കാര്യം പറയുന്നത്. ഒമിക്രോൺ വകഭേദം കാരണം യൂറോപ്പിലെ ചില രാജ്യങ്ങൾ ലോക്ഡൗണിലേക്ക് വീണ്ടും പോകേണ്ടിവന്നപ്പോഴും കോവിഡ് കേസുകൾ കുറഞ്ഞ തോതിൽ നിലനിർത്താനും യാത്രക്കാർക്ക് അനുകൂലമായി തുറന്നിരിക്കാനും കഴിഞ്ഞതായി ചാനൽ നിരീക്ഷിക്കുന്നു. വാക്സിനേഷനിൽ ഏറെ മുന്നോട്ടുപോയതും ചുരുങ്ങിയ ചെലവിൽ വ്യാപകമായ പരിശോധനക്ക് സൗകര്യമൊരുക്കിയതുമാണ് കോവിഡ് പ്രതിരോധത്തിന്റെ സവിശേഷത. ബ്ലൂംബർഗിന്റെ കോവിഡ് പ്രതിരോധ റാങ്കിങ്ങിൽ ലോകത്ത് ഒന്നാമതാണ് യു.എ.ഇ. ആരോഗ്യസംരക്ഷണ നിലവാരം, കോവിഡ് മരണനിരക്ക്, സഞ്ചാര അനുമതി തുടങ്ങിയ 12 സൂചകങ്ങളെ അടിസ്ഥാനമാക്കി 53 രാജ്യങ്ങളെയാണ് പട്ടികയിൽ റാങ്ക് ചെയ്തിരിക്കുന്നത്. യു.എ.ഇ നിലവിൽ യാത്രചെയ്യാൻ ഏറ്റവും മികച്ച രാജ്യമാണെന്നും എക്സ്പോ 2020 ദുബൈ നടക്കുന്നതും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.