ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, സംസ്ഥാനമോ രാജ്യമോ ആവശ്യപ്പെട്ടാൽ കോവിഡ് ടെസ്റ്റ് വേണമെന്നും ഇതിനുള്ള സൗകര്യം ദുബൈ വിമാനത്താവളത്തിൽ ഒരുക്കുമെന്നും ദുബൈ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു.
ഇതിനായി ദുബൈ എയർപോർട്ട് കമ്പനിയെ ചുമതലപ്പെടുത്തി. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും കേരള സർക്കാർ ഇത് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്കുള്ളവരെ കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നത്.
അതേസമയം, ദുബൈയിലേക്ക് മടങ്ങിയെത്തുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന തുടരും. നേരത്തെ 96 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിെൻറ ഫലമായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിൽ പുതിയ നിർദേശപ്രകാരം ഇത് 72 മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.