ദുബൈ: യു.എ.ഇയിൽ കോവിഡ് പരിശോധന നിരക്ക് ഏകീകരിച്ചു. പി.സി.ആർ പരിശോധനക്ക് 50 ദിർഹമിൽ കൂടുതൽ ഈടാക്കരുതെന്ന് ലാബോറട്ടറികൾക്കും ഹെൽത്ത് സെൻററുകൾക്കും ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും നിർദേശം നൽകി. നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ് വിവിധ സ്ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്.
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. നിലവിൽ നാട്ടിലേക്ക് പേകാണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാണ്. 150 ദിർഹം (3000 രൂപ) മുടക്കിയായിരുന്നു പലരും പരിശോധന നടത്തിയിരുന്നത്. ഇതാണ് മൂന്നിലൊന്നായി ചുരുങ്ങിയത്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.