കോ​വി​ഡ്​: റ​ഷ്യ​ൻ സ്പു​ട്നി​ക് വി ​വാ​ക്‌​സി​ൻ പ​രീ​ക്ഷി​ക്കാ​ൻ യു.​എ.​ഇ

അബൂദബി: ചൈനയുടെ കോവിഡ് വാക്‌സി​െൻറ മൂന്നാംഘട്ട പരീക്ഷണത്തിനു പിന്നാലെ റഷ്യൻ നിർമിത സ്പുട്‌നിക് കൊറോണ വൈറസ് വാക്‌സിൻ പരീക്ഷണങ്ങൾ യു.എ.ഇയിൽ ഉടൻ ആരംഭിക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്​റ്റ്‌മെൻറ്​ ഫണ്ട്, റഷ്യൻ സോവറൈൻ വെൽത്ത് ഫണ്ട്, യു.എ.ഇയിലെ ഔരുഗൾഫ് ഹെൽത്ത് ഇൻവെസ്​റ്റ്‌മെൻറ്​ എന്നിവയുടെ സഹകരണത്തോടെയാണ് റഷ്യൻ ഫെഡറേഷൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗമലെയ നാഷനൽ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിൻ പരീക്ഷിക്കുക.

സ്പുട്നിക് വി എന്ന വാക്‌സിൻ ആദ്യം റഷ്യൻ അധികൃതർ ആഭ്യന്തര ഉപയോഗത്തിനായി അംഗീകാരം നൽകിയത് ആഗസ്​റ്റിലാണ്. നിലവിൽ മോസ്‌കോയിലെ 40,000 സന്നദ്ധപ്രവർത്തകരിൽ ഈ വാക്‌സിൻ പരീക്ഷിച്ചുവരുകയാണ്. യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിൽ അബൂദബി ആരോഗ്യ വകുപ്പ് യു.എ.ഇയിൽ ഈ വാക്‌സി​െൻറ പരീക്ഷണങ്ങൾ നടത്തും.

അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ നേതൃത്വത്തിലാണ് വാക്‌സിൻ പരീക്ഷിക്കുക. ഈ വാക്‌സിൻ പരീക്ഷിക്കുന്ന യു.എ.ഇയിലെ സന്നദ്ധ പ്രവർത്തകരുടെ 90 ദിവസത്തെ മേൽനോട്ടം ആരോഗ്യ വകുപ്പ് നിർവഹിക്കും.

യു.എ.ഇയിലെ പരീക്ഷണം മൂന്നാംഘട്ട ട്രയലി​െൻറ ഭാഗമാണ്. ആദ്യ രണ്ട് ഘട്ടങ്ങളിൽനിന്നുള്ള ഫലങ്ങൾ പ്രമുഖ മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. വാക്‌സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിൽ 100 ശതമാനം സെല്ലുലാർ രോഗപ്രതിരോധ പ്രതികരണം നേടിയിരുന്നു. ഗുരുതരമായ പ്രതികൂലാവസ്ഥകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

യു.എ.ഇയിലെ മൂന്നാംഘട്ട പരിശോധന ഫലങ്ങൾ റഷ്യയിലെയും മറ്റ് രാജ്യങ്ങളിലെയും പരിശോധന ഫലങ്ങളുമായി സംയോജിപ്പിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്​റ്റ്‌മെൻറ്​ ഫണ്ട് മേധാവി കിറിൽ ദിമിത്രീവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.നവംബർ അവസാനത്തിനു മുമ്പ് ഇടക്കാല ഫലങ്ങൾ പ്രസിദ്ധീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.