അൽഐൻ: യു.എ.ഇയിലെ വിവിധ മലയാളി ക്രിസ്ത്യൻ കമ്യൂണിറ്റി ടീമുകളെ ഉൾപ്പെടുത്തി അമിഗോസ് അൽ അലൈൻ ക്രിസ്ത്യൻ കൂട്ടായ്മ ‘നല്ല ശമരിയാക്കാർ സീസൺ -1’ എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
അൽ ഐൻ സെന്റ് മേരീസ് ഇടവക വികാരി ഫാ. സ്റ്റാലിൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ സ്പോർട്സ് സെക്രട്ടറി എ.വി. ബെന്നി അധ്യക്ഷത വഹിച്ചു.
അബൂദബി റേഞ്ചേഴ്സ്, ദുബൈ ഫാൽക്കൻസ്, ഫ്രണ്ട്സ് ഇലവൻ അൽ ഐൻ, എം.ടി.സി അൽ ഐൻ, അമിഗോസ് ലയൺസ് ആൻഡ് കിങ്സ് ഉൾപ്പെടെ ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അമിഗോസ് ലയൺസ് ചാമ്പ്യന്മാരായി. അബൂദബി റേഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ആയി.
സമാപന ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് വർഗീസ് പണിക്കർ, ഡോ. ജിഷ്ണു സജയകുമാർ എന്നിവർ ആശംസകൾ നേരുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ജേക്കബ് ജോൺ, ഷാജി മാത്യു, ജയിഷ് എം. ജോയി, ഷാജി ഉമ്മൻ, ചെറിയാൻ ഇടുക്കുള, മോനി പി. മാത്യു, ബെന്നി അലക്സ് എന്നിവർ കൺവീനർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.