ദുബൈ: ഇൻറർനെറ്റ് വഴി സ്വകാര്യ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലായി ഇൗ വർഷം 86 പേർ അറസ്റ്റിലായതായി ദുബൈ പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായതായി കാണിച്ച് 400 പരാതികളാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ 800ൽപരം മൊബൈൽ നമ്പറുകൾ മരവിപ്പിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന ഇ-ക്രൈമുകൾ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് പൊലീസ് നടത്തുന്നതെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് (സി.ഐ.ഡി) സൈബർ ക്രൈം ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ സയീദ് എം. അൽ ഹജ്രി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും അവയെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനുമായി യു.എ.ഇയുടെ സെൻട്രൽ ബാങ്കുമായും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുമായും (ട്രാ) സഹകരിച്ച് ദുബൈ പൊലീസ് കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.