സൈബർ തട്ടിപ്പ്; ദുബൈയിൽ അറസ്റ്റിലായത് 86 പേർ
text_fieldsദുബൈ: ഇൻറർനെറ്റ് വഴി സ്വകാര്യ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലായി ഇൗ വർഷം 86 പേർ അറസ്റ്റിലായതായി ദുബൈ പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായതായി കാണിച്ച് 400 പരാതികളാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ 800ൽപരം മൊബൈൽ നമ്പറുകൾ മരവിപ്പിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന ഇ-ക്രൈമുകൾ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് പൊലീസ് നടത്തുന്നതെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് (സി.ഐ.ഡി) സൈബർ ക്രൈം ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ സയീദ് എം. അൽ ഹജ്രി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും അവയെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനുമായി യു.എ.ഇയുടെ സെൻട്രൽ ബാങ്കുമായും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുമായും (ട്രാ) സഹകരിച്ച് ദുബൈ പൊലീസ് കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.