യു.​എ.​ഇ ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

സൈക്ലിങ് മത്സരം; മദീനത്ത് സായിദില്‍ ഇന്ന്​ ഗതാഗതനിയന്ത്രണം

അ​ബൂ​ദ​ബി: യു.​എ.​ഇ ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ മ​ദീ​ന​ത്ത് സാ​യി​ദി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.35 മു​ത​ല്‍ വൈ​കീ​ട്ട് 4.30 വ​രെ റോ​ഡ് എ​ട്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ല്‍ ദ​ഫ്ര വാ​ക്ക് മ​ദീ​ന​ത്ത് സാ​യി​ദി​ല്‍നി​ന്ന് ലി​വ പാ​ല​സ് വ​രെ​യു​ള്ള 143 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് യു.​എ.​ഇ ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ റോ​ഡ് ആ​ദ്യ​ഘ​ട്ട അ​ട​ച്ചി​ട​ല്‍ ഉ​ച്ച​ക്ക് 12.35 മു​ത​ല്‍ ഒ​രു മ​ണി വ​രെ​യും ര​ണ്ടാം ഘ​ട്ടം ഒ​രു മ​ണി മു​ത​ല്‍ 1.45 വ​രെ​യും മൂ​ന്നാം ഘ​ട്ടം 1.45 മു​ത​ല്‍ 1.55 വ​രെ​യും നാ​ലാം ഘ​ട്ടം 1.55 മു​ത​ല്‍ 2.15 വ​രെ​യും അ​ഞ്ചാം ഘ​ട്ടം 2.15 മു​ത​ല്‍ 3.05 വ​രെ​യും ആ​റാം ഘ​ട്ടം 3.05 മു​ത​ല്‍ 3.30 വ​രെ​യും ഏ​ഴാം ഘ​ട്ടം 3.30 മു​ത​ല്‍ 3.40 വ​രെ​യും എ​ട്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഘ​ട്ടം 3.40 മു​ത​ല്‍ 4.30 വ​രെ​യു​മാ​ണെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 19 മു​ത​ല്‍ 25 വ​രെ​യാ​ണ് പു​രു​ഷ​ന്മാ​രു​ടെ സൈ​ക്കി​ളോ​ട്ട മ​ത്സ​രം തു​ട​ങ്ങു​ക. ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി 980 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് മ​ത്സ​രാ​ര്‍ഥി​ക​ള്‍ പി​ന്നി​ടേ​ണ്ട​ത്.ജ​ബ​ല്‍ ജൈ​സ്, ജ​ബ​ല്‍ ഹ​ഫീ​ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൗ​ണ്ടെ​യ്ന്‍ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Cycling competition; Traffic control in Madinat Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.