അബൂദബി: ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ‘ദമാൻ’ ഗാര്‍ഹിക തൊഴിലാളികളുടെ ബേസിക് ഇന്‍ഷുറന്‍സ് പ്ലാനുകൾ പുതുക്കുന്നതിനുള്ള സൗകര്യം അബൂദബിയുടെ ഏകീകൃത ഡിജിറ്റല്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ ‘താമി’ലേക്ക് മാറ്റി. ഉപയോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
‘താം’ മുഖേന ഇൻഷുറൻസ് പ്ലാനുകൾ പുതുക്കാന്‍ കേവലം 15 മിനിറ്റ് മതിയാവും. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കാന്‍ വൈകുന്നതുമൂലമുള്ള പിഴ അടയ്ക്കാനും താമില്‍ സൗകര്യമുണ്ടാവും. പോളിസികള്‍ പുതുക്കുന്ന മുറയ്ക്ക് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ഇമെയില്‍ മുഖേന ഉപയോക്താവിന് ലഭിക്കും.
https://www.tamm.abudhabi/en/life-events/individual/Manage-your-Health/Health-Insurance/Request to Renew Health Insurance Policy Damanഎന്ന ലിങ്ക് മുഖേനയോ ദാമന്‍ സേവനത്തില്‍ റിന്യൂ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്ന് തിരഞ്ഞോ അബൂദബി ബേസിക് ഹെൽത്ത് പ്ലാനുകൾ പുതുക്കാം.
അബൂദബിയിലെ പൗരന്മാരോ താമസക്കാരോ സ്പോണ്സര് ചെയ്യുന്ന 5000 ദിര്‍ഹമോ അതില്‍ കുറവോ ശമ്പളമുള്ള, സ്പോണ്സര് താമസസൗകര്യം നൽകാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അബൂദബി സര്‍ക്കാറിന്റെ പിന്തുണയോടെ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അബൂദബി ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍.
4000 ദിര്‍ഹമോ അതില്‍ താഴെയോ ശമ്പളമുള്ളതും സ്പോണ്സര് താമസ സൗകര്യം നല്‍കുന്നതുമായ ഗാര്‍ഹിക തൊഴിലാളിക്കും ഈ ഇന്‍ഷുറന്‍സ് സേവനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.