അബൂദബി: അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനം (ഐഡെക്സ്) രണ്ടാംദിനം തവസും കൗണ്‍സില്‍ ഒപ്പുവെച്ചത് 814 കോടി ദിര്‍ഹമിന്റെ കരാറുകള്‍. പ്രതിരോധ മന്ത്രാലയത്തിനുവേണ്ടി ദേശീയ കമ്പനികളുമായി 760 കോടി ദിര്‍ഹമിന്റെ എട്ട് കരാറുകളാണ് തവസും കൗണ്‍സില്‍ രണ്ടാംദിനം ഒപ്പുവെച്ചതെന്ന് കൗണ്‍സില്‍ വക്താവ് സായിദ് സഈദ് അല്‍ മെരൈഖി പറഞ്ഞു. അന്താരാഷ്ട്ര കമ്പനികളുമായി നാലു കരാറുകളുമാണ് കൗണ്‍സില്‍ ഒപ്പുവെച്ചത്.
ആദ്യദിനം 450 കോടി ദിര്‍ഹമിന്റെ കരാറുകളിലാണ് യു.എ.ഇ കമ്പനികള്‍ ഒപ്പുവെച്ചിരുന്നത്. അബൂദബി ആസ്ഥാനമായ എഡ്ജ് ഗ്രൂപ്പാണ് ഉയര്‍ന്ന കരാര്‍ സ്വന്തമാക്കിയത്. ഇവരുടെ കീഴിലുള്ള ഹാല്കണ്(470 കോടി ദിര്‍ഹവും 110 കോടി ദിര്‍ഹവും), അദാസി (133 കോടി ദിര്‍ഹം) എന്നിവയിലൂടെയാണ് എഡ്ജ് ഗ്രൂപ് മികച്ച കരാറുകള്‍ നേടിയത്. ദേശീയ കമ്പനിയായ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് ഡിഫന്‍സ് ഗ്രൂപ് 7.13 ബില്യൺ ദിര്‍ഹം മതിക്കുന്ന മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.