ദു​ബൈ​: ഡെ​ലി​വ​റി റോ​ബോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ഭാഗങ്ങ​ളി​ലേ​ക്ക്​

ദു​ബൈ: സി​ലി​ക്ക​ൺ ഒ​യാ​സി​സി​ന്​​ പി​ന്നാ​ലെ, ദു​ബൈ​യി​ലെ സു​സ്ഥി​ര ന​ഗ​ര​ങ്ങ​ളി​ലേ​ക്കും​ ഡെ​ലി​വ​റി റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം മു​ത​ൽ മൂ​ന്ന് റോ​ബോ​ട്ടു​ക​ൾ സു​സ്ഥി​ര ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ദു​ബൈ ഫ്യൂ​ച്ച​ർ ലാ​ബ്​​സും​ ലൈ​വ്​ ഗ്ലോ​ബ​ലും സം​യു​ക്ത​മാ​യാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

പൂ​ർ​ണ​മാ​യും കാ​ൽ​ന​ട​യാ​ത്ര​യും കാ​ർ ര​ഹി​ത പാ​ർ​പ്പി​ട ക്ല​സ്റ്റ​റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ സു​സ്ഥി​ര ന​ഗ​ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. ഇ​ത്​ റോ​ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ അ​നു​യോ​ജ്യ​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഇ​വി​ട​ങ്ങ​ളി​ൽ ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​വും വേ​ഗ​മേ​റി​യ​തും കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ദു​ബൈ ഫ്യൂ​ച്ച​ർ ലാ​ബ്​​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത റോ​ബോ​ട്ടു​ക​ളി​ൽ ലൈ​വ്​ ഗ്ലോ​ബ​ലി​ന്‍റെ സ്മാ​ർ​ട്ട്​ സം​വി​ധാ​ന​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

30 മി​നി​റ്റി​ന​കം ഡെ​ലി​വ​റി ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ റോ​ബോ​ട്ടു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന​യെ​ന്ന്​ ദു​ബൈ ഫ്യൂ​ച്ച​ർ ലാ​ബ്​​സ്​ ഡ​യ​റ​ക്ട​ർ ഖ​ലീ​ഫ അ​ൽ ഖാ​മ പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യും സ്വ​ത​ന്ത്ര​മാ​യും ന​ട​പ്പാ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ്​ യാ​ത്ര ചെ​യ്യാ​ൻ റോ​ബോ​ട്ടു​ക​ൾ​ക്ക്​ ക​ഴി​യും. ആ​വ​ശ്യ​മെ​ങ്കി​ൽ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​തെ ത​ന്നെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ക​ണ്ടെ​ത്തു​​മെ​ന്നും​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ റോ​ബോ​ട്ടി​ക്സ്​ ആ​ൻ​ഡ്​ ഓ​ട്ടോ​മോ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളോ​ട്​ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് പു​തി​യ സം​രം​ഭം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ​ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2022 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ദു​ബൈ റോ​ബോ​ട്ടി​ക്സ്​ ആ​ൻ​ഡ്​ ഓ​ട്ടോ​മോ​ഷ​ൻ പ്രോ​ഗ്രാം പ്ര​ഖ്യാ​പി​ച്ച​ത്.

നി​ര​വ​ധി നൂ​ത​ന സ​വി​ശേ​ഷ​ത​ക​ളു​ള്ള റോ​ബോ​ട്ടു​ക​ൾ വി​ക​സി​പ്പി​ച്ച​ത്​ പൂ​ർ​ണ​മാ​യും പ്രാ​ദേ​ശി​ക​മാ​യാ​ണ്. ട്രാ​ക്കി​ങ്​ സം​വി​ധാ​ന​ത്തോ​ട് കൂ​ടി​യ യാ​ത്ര നി​യ​ന്ത്ര​ണ സം​വി​ധാ​നം, ഉ​പ​ഭോ​ക്​​താ​വി​ന്​ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സു​ര​ക്ഷി​ത​മാ​യ ഡെ​ലി​വ​റി ക​മ്പാ​ർ​ട്ട്​​മെ​ന്‍റ്, ബാ​ക്ക​ൻ​ഡ്​ ഓ​ർ​ഡ​ർ സം​വി​ധാ​നം, മി​ക​ച്ച ഡെ​ലി​വ​റി സി​സ്റ്റം തു​ട​ങ്ങി​യ സ​വി​ശേ​ഷ​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ സ്വ​യം നി​യ​ന്ത്രി​ത റോ​ബോ​ട്ടു​ക​ൾ.

2030 ഓ​ടെ ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളി​ൽ 25 ശ​ത​മാ​നം സ്വ​യം നി​യ​ന്ത്ര​ണ റോ​ബോ​ട്ടു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യെ​ന്ന​താ​ണ്​ ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ല​ക്ഷ്യം. ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ ദു​ബൈ സു​സ്ഥി​ര ന​ഗ​ര​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന.

News Summary - Delivery robots to more parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.