അജ്മാന്: സൗജന്യ ടയർ പരിശോധന കാമ്പയിനുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. വകുപ്പിന് കീഴിലുള്ള സ്പീഡ് വെഹിക്കിൾ ഇൻസ്പെക്ഷൻ ആൻഡ് രജിസ്ട്രേഷൻ സെന്ററിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന’ എന്ന തലക്കെട്ടിൽ സൗജന്യ ടയർ പരിശോധനാ കാമ്പയിന്റെ ഭാഗമായാണ് നടപടി.
വേനൽക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ട്രാഫിക് സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വാഹന ടയറുകളുടെ സൗജന്യ പരിശോധന നൽകിക്കൊണ്ട് ഗതാഗത സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് അതോറിറ്റി ഈ കാമ്പയിന് ആരംഭിച്ചതെന്ന് നിക്ഷേപ വകുപ്പ് ഡയറക്ടർ അമ്മാർ ഹസൻ അൽ ശായിർ സൂചിപ്പിച്ചു.
എല്ലാ വ്യക്തികൾക്കും കമ്പനികൾക്കും ഈ സേവനം ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പ്രവൃത്തി സമയത്ത് അജ്മാൻ എമിറേറ്റിലെ സെന്റർ സന്ദർശിച്ച് 2024 സെപ്റ്റംബർ ഒന്നുവരെ പൊതുജനങ്ങൾക്ക് ഈ പ്രയോജനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.