ദുബൈയിൽ ഡെലിവറി വാഹന ലൈസൻസ്​ കർശനമാക്കുന്നു

ദുബൈ:എ​മി​റേ​റ്റി​ൽ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തും അ​മി​ത വേ​ഗ​വും കാ​ര​ണ​മാ​യി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്​​ത​മാ​യി മോ​ട്ടോ​ർ ബൈ​ക്ക് റൈ​ഡേ​ഴ്​​സി​നാ​യി കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും. ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ സൃ​ഷ്ടി​ക്കു​ന്ന ട്രാ​ഫി​ക്​ പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ത്വാ​ർ അ​ൽ താ​യ​റും ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മാ​റി​യും പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ​ എ​മി​റേ​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും കൂ​ടി.

ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ നി​ര​ത്തു​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ സൃ​​ഷ്ടി​ക്കു​ന്ന അ​പ​ക​ടം 25 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്. 2020ൽ ​ആ​കെ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ 300 ആ​യി​രു​ന്ന​ത്​ 2021ൽ 400 ​ആ​യി വ​ർ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കു​ക, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്, റെ​ഡ്​ സി​ഗ്​​ന​ലു​ക​ൾ അ​വ​ഗ​ണി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​മാ​സം ആ​ദ്യ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്​ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം മോ​ട്ടോ​ർ സൈ​ക്കി​ൾ അ​പ​ക​ട​ങ്ങ​ളി​ൽ 22 പേ​ർ മ​രി​ക്കു​ക​യും 253 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ 46 അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്നു​പേ​ർ മ​രി​ച്ചു.

ഡെ​ലി​വ​റി മേ​ഖ​ല​യി​ലെ ബി​സി​ന​സ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ത്വാ​ർ അ​ൽ താ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൽ​ബോ പ്രൊ​ട്ട​ക്ട​റു​ക​ൾ, ഹെ​ൽ​മ​റ്റു​ക​ൾ, സു​ര​ക്ഷ ഷൂ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മോ​ട്ടോ​ർ​ബൈ​ക്ക് റൈ​ഡ​റു​ക​ൾ​ക്കു​ള്ള സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. ഡെ​ലി​വ​റി സേ​വ​ന ക​മ്പ​നി​ക​ളെ​യും ഡ്രൈ​വ​ർ​മാ​രെ​യും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ മാ​സം ദു​ബൈ സ​ർ​ക്കാ​ർ പു​തി​യ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Delivery vehicle license tightened in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.