ശീ​ത​കാ​ലം എ​ത്തും മു​മ്പേ മ​രു​ഭൂ​മി​യി​ൽ രാ​പ്പാ​ര്‍ക്കാ​ൻ തി​ര​ക്കാ​യി

വേനല്‍പൂര്‍ണമായും വിടപറയാൻ കൂട്ടാക്കാതെ നില്‍ക്കുകയാണെങ്കിലും യു.എ.ഇയിലെ മരുഭൂരാവുകളെ പകലാക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ഷാര്‍ജയിലെ അൽ സിയൂഹ് മുതൽ വാദി അൽ ഹെലോ വരെ നീളുന്ന വിശാലമായ മരുഭൂമിയിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. ദുബൈയിലെ ഖവാനീജ്, ബാബ് അല്‍ശംസിലും വടക്കന്‍എമിറേറ്റുകളിലെ മരുഭൂമികളിലും തിരക്ക് തുടങ്ങിയിട്ടുണ്ട്. രാജ്യം ശൈത്യത്തി​െൻറ പിടിയിൽ അമരുമ്പോഴാണ് സഞ്ചാരികൾ മരുഭൂമികളിൽ രാത്രി ചെലവിടാൻ എത്താറ്​. ആദിമവാസികളായ ബദുക്കളിൽ നിന്ന് പകര്‍ന്ന് കിട്ടിയ ഈ ശീലം സ്വദേശികളില്‍നിന്ന് പ്രവാസികളിലേക്കും പടരുകയായിരുന്നു.

ആധുനികതയിലും ഈ പാരമ്പര്യത്തിന് ഒരു കോട്ടം പോലും തട്ടാതെ കാത്ത് പോരുകയാണ് യു.എ.ഇ. തണുപ്പിനെ തീകാഞ്ഞും കനലില്‍ചുട്ട ഭക്ഷണങ്ങൾ കഴിച്ചും മറിക്കടക്കുന്ന രസതന്ത്രമാണ് പണ്ട് മുതൽ ബദുക്കള്‍ക്കുള്ളത്. തണുപ്പായാൽ ബദുക്കള്‍ക്ക് വീടകങ്ങളിൽ ഉറക്കം ലഭിക്കുകയില്ല. തണുപ്പ് കേന്ദ്രീകരിക്കുന്ന മരുഭൂമിയുടെ ഉള്ളറകളിലേക്ക് അവർ കുടുംബസമ്മേതം സഞ്ചരിക്കും. ഒട്ടകങ്ങൾ കിതപ്പറിയാതെ പാഞ്ഞ് പോയ ഈ വഴികളിലിപ്പോൾ ഫോര്‍വീൽ വാഹനങ്ങളാണ് സഞ്ചരിക്കുന്നത് എന്ന വ്യത്യാസം മാത്രം. ഷാര്‍ജയുടെ ചരിത്ര നഗരമായ മലീഹയിലെ മരുഭൂപ്രദേശങ്ങളിൽ സ്വദേശികളുടെ തിരക്കാണ് കഴിഞ്ഞ ദിവസം കാണാനായതെങ്കിൽ അല്‍ബറാശിയിൽ തമ്പടിച്ചവരിൽ കൂടുതലും മലയാളികൾ അടക്കമുള്ള പ്രവാസികൾ ആയിരുന്നു.

സാധാരണക്കാരായ പ്രവാസികളുടെ സലൂൺ കാറുകൾ മണ്ണിലാഴ്ന്ന് കിടക്കുന്നതും അവയെ തങ്ങളുടെ ഫോര്‍വീൽ വാഹനങ്ങൾ ഉപയോഗിച്ച് അറബികൾ വലിച്ച് കയറ്റുന്നതും മരുഭൂമിയിലെ സഹോദര്യം വിളിച്ചറിയിക്കുന്നു. ചില ര്‍ചെറിയ കൂടാരങ്ങളുമായാണ് മരുഭൂമിയിൽ എത്തുന്നത്. ശൈത്യത്തി​െൻറ വരവറിഞ്ഞപ്പോള്‍തന്നെ കച്ചവട സ്ഥാപനങ്ങളിൽ കൂടാര വില്‍പ്പന തകൃതിയായിട്ടുണ്ട്. പലവലുപ്പത്തിലും ആകൃതിയിലുമുള്ള കൂടാരങ്ങൾ വാങ്ങാൻ കിട്ടും. സ്വദേശികൾ കൂടാരം കെട്ടിയും കാരവൻ വാഹനങ്ങൾ ഉപയോഗിച്ചുമാണ് മരുഭൂമിയിൽ താമസിക്കുന്നത്.

ഗാഫ് മരങ്ങള്‍ക്കിടയിൽ ഒരുക്കുന്ന കൂടാരങ്ങൾക്ക്​ചുറ്റും ജൈവവേലികൾ കെട്ടുന്ന പതിവും സ്വദേശികള്‍ക്കുണ്ട്. വൈദ്യുതിക്കായി ജനറേറ്ററുകളോ സോളാർ ഉപകരണങ്ങളോ ഒപ്പം കൊണ്ടുപോകുന്നു. മാലിന്യം മരുഭൂമിയിലേക്ക് വലിച്ചെറിയുന്ന രീതി കാണാൻ പ്രയാസം. ശൈത്യകാലം തുടങ്ങുമ്പോള്‍തന്നെ മാലിന്യം ശേഖരിക്കാനുള്ള നിരവധി വീപ്പകൾ ഇവിടെ സ്ഥാപിക്കുന്നത് പതിവാണ്. അലസമായി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥരുടെ രഹസ്യനീക്കങ്ങളുമുണ്ട്. ഷാര്‍ജ കല്‍ബ റോഡിലൂടെ രാത്രിയിൽ യാത്ര ചെയ്യുന്നവരെ കൊതിപ്പിക്കുകയാണ് ഈ രാക്കാഴ്ച്ചകള്‍.

കനലുകളിൽ ഇറച്ചിയും മറ്റും വേവാനിട്ട്​ സംഗീതം കൊണ്ടും സൊറപറഞ്ഞും വാഹനങ്ങള്‍കൊണ്ട് കസര്‍ത്തുകൾ നടത്തിയും അവർ രാത്രിയെ ആഘോഷമാക്കും. ഫുജൈറയുടെ തീരമേഖലയായ ദിബ്ബയിൽ കടലിനോട് ചേര്‍ന്നാണ് കൂടാരങ്ങൾ ഒരുങ്ങിയിട്ടുള്ളത്. ഇവിടെ കുടുംബങ്ങള്‍ക്ക് മാത്രമെ അനുമതിയുള്ളു. ഷാര്‍ജയുടെ കടലോരങ്ങളിലും ഉദ്യാനങ്ങളിലും ജനവാസ മേഖലകളിലും ഇറച്ചി ചുടുന്നതിന് വിലക്കുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ മരുഭൂമി ഒഴികെയുള്ള മേഖലയിൽ ഇത് അനുവദനീയവുമാണ്. അത് കൊണ്ട് കൂടിയാണ് മലീഹ മേഖലയിലും അല്‍ബറാശിയിലും തിരക്ക് വര്‍ധിക്കുന്നത്.

Tags:    
News Summary - desert stay in sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.