1970കളിൽ ഗൾഫിൽ ക്രിക്കറ്റ് നടത്താൻ പോകുന്നു എന്ന് കേട്ടപ്പോൾ കായികലോകം ഒന്നടങ്കം ആശ്ചര്യപ്പെട്ടിരുന്നു. വെന്തുരുകുന്ന മരുഭൂമിയിൽ ക്രിക്കറ്റോ എന്നായിരുന്നു ചോദ്യം. അസാധ്യമായതെന്തും സാധ്യമാക്കുന്ന യു.എ.ഇ ഈ ചോദ്യം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ആ ചോദ്യം അഞ്ച് പതിറ്റാണ്ട് പിന്നിടുേമ്പാൾ യു.എ.ഇ ഇന്ന് ലോക ക്രിക്കറ്റിെൻറ ഹബാണ്. ലോകകപ്പ് ക്രിക്കറ്റ് പോലും ഈ മരുഭൂമിയേ തേടി എത്തിയിരിക്കുന്നു.
മത്സരം നടക്കുന്നത് മരുഭൂമിയിലാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കാൻ ആരംഭിച്ച െഡസർട്ട് സൂപ്പർ ലീഗിെൻറ (ഡി.എസ്.എൽ) ഒമ്പതാം സീസൺ സെപ്റ്റംബർ 17 മുതൽ യു.എ.ഇയിൽ നടക്കും. നാല് ടീമുകളുമായി തുടങ്ങിയ ടൂർണമെൻറ് 39 ടീമും 800ഓളം താരങ്ങളും പങ്കെടുക്കുന്ന വമ്പൻ ടൂർണമെൻറായാണ് ഒമ്പതാം എഡിഷനിൽ എത്തുന്നത്.
അജ്മാനിലെ വിവിധ ഗ്രൗണ്ടുകളാണ് മത്സര വേദി. മരുഭൂമിയിൽ പച്ചപ്പ് വിതറി നിർമിച്ച മൈതാനങ്ങളാണിത്. 2011ൽ ജബൽ അലി ക്രിക്കറ്റ് ഫീൽഡിലായിരുന്നു ടൂർണമെൻറ് തുടങ്ങിയത്. ഒമർ ഹയാത്തിെൻറ ഉടമസ്ഥതയിൽ ഹാറൂൺ ഗൗസ്, ഹമ്മദ് ഉസ്മാനി, തൗസീഫ് ഖാദ്രി, ക്രിഷ് ബാലസുബ്രമണ്യൻ എന്നിവരുടെ ക്രിക്കറ്റ് കമ്പമാണ് ടൂർണമെൻറിലേക്ക് വഴിതെളിച്ചത്.
വാരാന്ത്യ അവധി ദിനങ്ങളിൽ മാത്രമായിരുന്നു ടൂർണമെൻറ്. രണ്ടാം സീസണിൽ ഏഴ് ടീമായി ഉയർന്നു. മാനുവൽ സ്കോറിങിന് പകരം ഇലക്ട്രോണിക് ബോർഡുകൾ ഇടംപിടിച്ചു. ഐ.സി.സി അക്കാദമിയിലേക്കും അജ്മാൻ ഓവലിലേക്കുമെല്ലാം ടൂർണമെൻറ് കുടിയേറി. വമ്പൻ സ്പോൺസർമാർ ടൂർണെമൻറിനെ തേടിയെത്തി. ഈ സീസണിെല ടൂർണമെൻറിന് ആശംസയുമായി എത്തിയിരിക്കുന്നത് പാക് താരങ്ങളായ വഖാർ യൂനിസ്, മുഷ്താഖ് അഹ്മദ്, മുഹമ്മദ് യൂസുഫ്, മുഹമ്മദ് റിസ്വാൻ, ഇമാമുൽ ഹഖ് തുടങ്ങിയവരാണ്.
രാവിലെ എട്ട് മുതൽ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമുള്ള മത്സരങ്ങൾ 1.30 മുതൽ 5.30 വരെയാണ്. രാത്രി മത്സരങ്ങൾ ഏഴ് മുതൽ 11 വരെ നടക്കും. മൂന്ന് ഡിവിഷനുകളായാണ് മത്സരം. എ ഡിവിഷനിൽ യു.എ.ഇ താരങ്ങൾ ഉൾപെടെ പങ്കെടുക്കുന്നുണ്ട്. എം.ജി.എം, ഐ.ജി.എം, കാർവാൻ തുടങ്ങിയ ടീമുകളാണ് ഈ ഡിവിഷനിൽ മത്സരിക്കുന്നത്. ബുക്കാത്തീർ ലീഗ് കഴിഞ്ഞാൽ ഏറ്റവും കാഠിന്യമേറിയ ഡിവിഷൻ ലീഗാണിതെന്നാണ് താരങ്ങളുടെ അഭിപ്രായം. കഴിഞ്ഞ സീസണിൽ മിഡ് ഈസ്റ്റ് മെറ്റൽസായിരുന്നു ജേതാക്കൾ. എമിറേറ്റ്സ് എൻ.ബി.ഡി രണ്ടാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.