കോവിഡ് രോഗികളെ കണ്ടെത്തൽ : ടെസ്റ്റിനേക്കാൾ കഴിവ്​ സ്​നിഫർ നായ്​ക്കൾക്കെന്ന്​

അബൂദബി: മണംപിടിച്ച് കോവിഡ് രോഗികളെ കണ്ടെത്താൻ സ്‌നിഫർ നായ്ക്കൾക്കുള്ള കഴിവ് മികച്ചതെന്ന് അബൂദബിയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.ആർ.ടി.പി.സി.ആർ പരിശോധനയേക്കാൾ മികച്ച സംവേദനക്ഷമതയോടെ നായ്ക്കൾക്ക് കോവിഡ് രോഗികളെ കണ്ടെത്താനാവുമെന്നതാണ് പ്രത്യേകത.

വ്യക്തികളുടെ വിയർപ്പിൽനിന്ന് കോവിഡ് ഗന്ധം തിരിച്ചറിയാൻ പരിശീലനം നേടിയ ഫെഡറൽ കസ്​റ്റംസ് അതോറിറ്റിയുടെ നായ്ക്കൾക്കാവുന്നു.

സ്‌ഫോടകവസ്​തുക്കൾ കണ്ടെത്താൻ പരിശീലനം നേടിയ നായ്ക്കളെയാണ് കോവിഡ് പരിശോധനക്കും ഉപയോഗിക്കുന്നത്. 3290 പേരിൽ നടത്തിയ പരീക്ഷണത്തിൽ 3249 വ്യക്തികളിലും കോവിഡ് നെഗറ്റിവ് നിർണയിക്കാനായി. ബയേഷ്യൻ വിശകലന സ്ഥിതിവിവരക്കണക്ക് പ്രകാരം നായ്​ക്കളുടെ പരിശോധനയുടെ സംവേദനക്ഷമത 3134 വ്യക്തികളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയേക്കാൾ മികച്ചതാണെന്ന് കണ്ടെത്തി. ഫെഡറൽ കസ്​റ്റംസ് അതോറിറ്റി, ഹയർ കോളജ് ഓഫ് ടെക്‌നോളജി, ഫോർ വിൻഡ്‌സ് കെ 9 സൊലൂഷൻസ് എന്നിവയിൽനിന്നുള്ള പ്രഫസർമാരും വിദഗ്​ധരും നടത്തിയ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകളാണിത്.

മഫ്രക്ക് വർക്കേഴ്‌സ് സിറ്റിയിലെ കോവിഡ് സ്‌ക്രീനിങ് സെൻറർ സന്ദർശിച്ച വ്യക്തികളിൽനിന്നാണ് പഠന സാമ്പിൾ ശേഖരിച്ചത്. ഇവർ 19നും 67നും ഇടയിൽ പ്രായമുള്ളവരാണ്.അബൂദബി, ഷാർജ വിമാനത്താവളങ്ങൾ, അതിർത്തി പോയൻറുകൾ, ദുബൈയിലെ പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ കണ്ടെത്താൻ സ്‌നിഫർ നായ്ക്കളെ വിജയകരമായി വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Detection of Covid Patients: Sniper dogs are more capable than the test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.