അബൂദബി: നാല് പതിറ്റാണ്ടുകാലം അബൂദബി മലയാളി സമൂഹത്തില്‍ നിറഞ്ഞുനിന്ന ദേവദാസ് നാട്ടിലേക്ക് യാത്രയാവുകയാണ്. 1983ല്‍ യു.എ.ഇയില്‍ എത്തിയതാണ് ദേവദാസ്. 1984 മുതല്‍ കേരള സോഷ്യല്‍ സെന്ററിന്റെ ജീവനക്കാരനായി പ്രവര്‍ത്തിക്കുകയാണ്. ഒരു സാംസ്കാരിക സംഘടനയില്‍ 41 വര്‍ഷക്കാലം ജീവനക്കാരനായി സേവനമനുഷ്ഠിച്ച അപൂർവ നേട്ടവുമായാണ് മടക്കം.
സത്യസന്ധതയും ആത്മാർഥതയും മുഖമുദ്രയാക്കിയ ദേവദാസ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അതിനാലാണ് ശ്രദ്ധേയമായ ഒരു യാത്രയയപ്പ് ചടങ്ങിന് കേരള സോഷ്യല്‍ സെന്റര്‍ വേദിയായത്.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ്, അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, ഗണേഷ് ബാബു, കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി. ബഷീര്‍, യുവകലാസാഹിതി വൈസ് പ്രസിഡന്റ് രാകേഷ് നമ്പ്യാര്‍, ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡന്റ് ഗഫൂര്‍ എടപ്പാള്‍, കേരള സോഷ്യല്‍ സെന്റര്‍ ജോയന്റ് സെക്രട്ടറി അഭിലാഷ് തറയില്‍, ട്രഷറര്‍ ഷെബിന്‍ പ്രേമരാജന്‍ എന്നിവർ സംസാരിച്ചു. ദേവദാസ് മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.